Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

ലോക്ക് ഡൗൺ നീട്ടുന്ന കാര്യം : നിർണ്ണായക ചർച്ചകൾ ഇന്ന് , പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച

ലോക്ഡൗണ്‍ നീക്കുന്നത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ ഇന്ന് . നിയന്ത്രണങ്ങൾ തുടരണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ച .
ഗുരുതര പ്രശ്നമുള്ള സ്ഥലങ്ങളൊഴികെ 15 മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഒഴിവാക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. എന്നാല്‍ ഇളവുകളോടെ നിയന്ത്രണം തുടരണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കേന്ദ്രം മുതിരുന്നത്.

ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്‍റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച അതിനാല്‍ നിര്‍ണായകമാണ്. കേന്ദ്ര നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും. മൂന്നുഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 124 ആയി. രോഗബാധിതര്‍ നാലായിരത്ത് എഴുന്നൂറ്റി എണ്‍പത്തിയൊന്‍പതുപേരാണ്.