സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള ഭാവിയിലെ കരുത്തുറ്റ ആയുധം . ലക്ഷ്യം 5000 കിലോമീറ്റര്‍ പരിധിയിലുള്ള ഏതു ശത്രുരാജ്യങ്ങളെയും തകർത്തെറിയുക . ഇന്ത്യ പുതുതായി നിർമ്മിക്കാനൊരുങ്ങുന്ന നൂതന മിസൈലിന്റെ പ്രത്യേകത പലതാണ്.
ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ ചൈന, പസഫിക്ക് മേഖലകള്‍ ഈ മിസൈലിന്റെ പരിധിയിൽ വരും . ഡി ആർ ഡി ഒയാണ് മിസൈൽ നിർമ്മാണത്തിനു പിന്നിൽ .
അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്റെ ശേഷികൂടി പതിപ്പായിരിക്കും ഇന്ത്യ ഇനി നിര്‍മ്മിക്കുക. അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള തരത്തിലായിരിക്കും ഭാവിയിലെ ഈ കരുത്തുറ്റ ആയുധത്തിന്റെ നിർമ്മാണം .ഇതിനുള്ള സാങ്കേതിക വിദ്യ നേരത്തെ തന്നെ ഇന്ത്യയുടെ കയ്യിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട് .
നേരത്തെ അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ-4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഡി.ആർ.ഡി.ഒ നിർമ്മിച്ച കെ-4 ന്റെ ദൂരപരിധി 3500 കിലോമീറ്ററാണ്. അരിഹന്ത് വിഭാഗത്തിൽപ്പെട്ട അന്തർ വാഹിനിയിലാണ് ഇത് ഘടിപ്പിക്കുന്നത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലാണിത്. മിസൈൽ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കുന്ന മിസൈലായാണ് കെ- 4 നെ കണക്കാക്കുന്നത്.
അതേ സമയം 5000 കിലോ മീറ്റര്‍ പരിധിയുള്ള മിസൈല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാറിന്റെ അവസാന നിര്‍ദേശം കാത്തിരിക്കുകയാണ് ഡിആര്‍ഡിഒ . .
5000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സാധിക്കുന്ന കരയില്‍ നിന്നും വിക്ഷേപിക്കാവുന്ന അഗ്നി-5 ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട്. ഇത് പരീക്ഷണങ്ങള്‍ക്ക് ശേഷം ഉടന്‍ തന്നെ സൈന്യത്തിന്റെ ഭാഗമായി മാറും. കെ-4 നാവിക സേനയുടെ ഭാഗമായാല്‍ അത് അരിഹന്ത് ക്ലാസ് അന്തര്‍വാഹിനിയുമായി സംയോജിപ്പിക്കും
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
2000 ത്തിന്റെ നോട്ടുകൾ പിൻവലിച്ചു.
ഉത്തരേന്ത്യയിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്.
കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാൻ ചൈന നീക്കം
തീവ്രവാദ ഫണ്ടിങ്ങ്; ജമാഅത്തെ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.
ഐ എസ് ലീഡർ അബു ഹുസൈന് അല്‍ ഖുറാഷിയെ വധിച്ചു.
സിഖ് തീവ്രവാദി അമൃത്പാൽ സിങ് പിടിയിൽ.
പോലീസിന്റെ വലയത്തിനുള്ളിൽ മുൻ എം പി യും ഗുണ്ടാ നേതാവുമായ ആതിഖ് കൊല്ലപ്പെട്ടു; യുപിയിൽ നിരോധനാജ്ഞ.
ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സി പി ഐ ; നേട്ടം കൊയ്ത് എ എ പി.
താമര തണലിലേക്ക് ആന്റെണി പുത്രൻ .
ട്രെയിൻ തീവെപ്പ്; പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലായി.
രാഹുലിനെ തള്ളി പവാർ ; സവർക്കർ അനുഭവിച്ച ത്യാഗങ്ങൾ വിസ്മരിക്കാനാകില്ല.
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.