Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കര്‍ഷകത്തൊഴിലാളികള്‍ക്ക്  ക്ഷേമനിധി ബോര്‍ഡ് സഹായത്തിന്  അപേക്ഷിക്കാം

കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായമായി ക്ഷേമനിധി ബോര്‍ഡ് അനുവദിച്ച 1000 രൂപ തൊഴിലാളികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

2019-20 ല്‍ അംശദായം അടച്ചവര്‍ക്കും പുതുതായി ചേര്‍ന്ന അംഗങ്ങള്‍ക്കും 60 വയസു പൂര്‍ത്തിയാവാത്ത അംഗങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വെള്ള കടലാസില്‍ അംഗത്തിന്റെ പേര്, അഡ്രസ്, ജനന തീയതി, അംശദായം  അടച്ച കാലയളവ്, ബാങ്ക്അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്,  മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷക്കൊപ്പം  ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ് (പണമടച്ച പേജ് ഉള്‍പ്പെടെ), ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ വ്യക്തതയുള്ള പകര്‍പ്പും വിധവാപെന്‍ഷന്‍ പോലുള്ള സാമൂഹ്യ  സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നില്ല എന്ന സത്യപ്രസ്താവനയും സമര്‍പ്പിക്കണം. ജോയിന്റ് ബാങ്ക്  അക്കൗണ്ട് സ്വീകരിക്കില്ല.

അപേക്ഷ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുകയോ അംഗീകൃത യൂണിയന്‍ പ്രതിനിധികള്‍ മുഖേന സമര്‍പ്പിക്കുകയോ ചെയ്യാം.