Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ലോക്ക് ഡൗൺ ഇളവിൽ തീരുമാനം കേന്ദ്ര തീരുമാനം വന്നതിനു ശേഷം മാത്രം ; ജാഗ്രത തുടർന്നില്ലെങ്കിൽ തിരിച്ചടിയാകുമെന്നും നിഗമനം

തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച് കേന്ദ്ര തീരുമാനം വന്നതിനു ശേഷം മാത്രമേ പ്രഖ്യാപനം നടത്തൂവെന്ന് സർക്കാർ .കേന്ദ്ര തീരുമാനം വരുന്നതിനു മുമ്പ് ലോക്ക് ഡൗണില്‍ കേരളത്തിന് മാത്രം ഇളവ് പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍.കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം മതി ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കല്‍ എന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.

സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട് . അതുകൊണ്ട് തന്നെ ജാഗ്രത തുടരണം . ഒറ്റയടിക്ക് വിലക്കുകള്‍ പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും സംസ്ഥാനം വിലയിരുത്തി.

ഇന്ന് കൂടുതല്‍ നെഗറ്റീവ് ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി കെ കെ ശൈലജ പറഞ്ഞു.രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോൾ രോഗബാധിതരുടെ എണ്ണം കുറയുന്നത് കൂടുതൽ ആശ്വാസകരമാണെന്നും അവർ കൂട്ടിച്ചേർത്തു.