പല്ലുവേദന കഴിഞ്ഞാല്‍, ദന്തരോഗവിദഗ്ധനെ ഏറ്റവും അധികം സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര് മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്.
പല്ലുപുളിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. താപം, മര്‍ദം, സ്പര്‍ശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം പല്ലുപുളിപ്പുണ്ടാക്കാം. ഇത്തരം ഉദ്ദീപനങ്ങള്‍ പല്ലിന്റെ ഉള്‍ക്കാമ്പായ ദന്തവസ്തുവിനുള്ളിലെ (ഡെന്റിന്) സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനല്‍ ട്യൂബൂള്‍സിനെ ബാധിക്കുന്നു. ഇത് ട്യൂബൂള്‍സിന്റെ വ്യാസം വര്‍ധിപ്പിക്കുകയും കൂടുതല്‍ ഉദ്ദീപനവസ്തുക്കള്‍ പല്ലിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇത് പുളിപ്പായി അനുഭവപ്പെടുന്നു.
പല്ലിന്റെ ഉള്‍ഭാഗത്തെ ദന്തമജ്ജ അഥവാ പള്‍പ്പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (പള്‍പ്പിറ്റിസ്) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തില്‍ ഇനാമല്‍, പീന്നീട് ദന്തവസ്തു, തുടര്‍ന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗണ്‍ ഭാഗത്താണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താവട്ടെ, ദന്തവസ്തു നശിക്കുമ്പോള്‍ അടിയിലുള്ള സിമന്റ് എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയില്‍ കാറ്റേല്‍ക്കുമ്പോഴോ തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുകയോ ചെയ്യുമ്പോള്‍ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തില്‍ത്തന്നെ ദന്തരോഗ വിദഗ്ധനെ കണ്ട് ശരിയായ ചികിത്സ തേടിയാല്‍ ദന്തമജ്ജ വീക്കത്തില്‍ എത്താതെ നോക്കാം.
മോണരോഗവും പുളിപ്പുണ്ടാക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് മോണയുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനം. ഇതിനു പല കാരണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ബ്രഷ് ചെയ്യുന്ന രീതിയാണ്. കടുപ്പമുള്ള ബ്രഷ് കൊണ്ട് ദീര്‍ഘനേരം ബ്രഷ് ചെയ്താല്‍ പല്ല് തേയുന്നതിനും അതിലൂടെ പുളിപ്പിനും കാരണമാവുന്നു. അതിനാല്‍, മൃദുവായ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതില്‍ മൂന്നു മിനിറ്റ് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉചിതം.
മുറുക്ക്, പുകവലി, ഉറക്കത്തില്‍ പല്ലിറുമ്മുന്ന ശീലം തുടങ്ങിയവയും പല്ലില്‍ തേയ്മാനം ഉണ്ടാക്കും. ഇത് ഭാവിയില്‍ പുളിപ്പിന് കാരണമായേക്കാം.ഗര്‍ഭിണികളിലെ ഛര്‍ദിയും വില്ലനാവും. ഛര്ദിക്കുമ്പോള് അമ്ലാംശം മുന്‍പല്ലുകളുടെ ഉള്‍ഭാഗത്ത് അടിയും. അമ്ലാംശം സ്ഥിരമായി അടിയുമ്പോള്‍ അത് പല്ല് ദ്രവിക്കുന്നതിനു കാരണമാകുകയും ചെയ്യും.
അച്ചാര്‍, നാരങ്ങവെള്ളം, സോഡ, കോള, മറ്റു കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗവും പല്ല് ദ്രവിക്കാനും, അതുവഴി പല്ല് പുളിപ്പിലേക്കും നയിക്കും. അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ അര മണിക്കൂര്‍ നേരം പല്ല് തേയ്ക്കുകയോ വായ കഴുകുകയോ ചെയ്യരുത്. കാരണം അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ പല്ല് ചെറുതായി ദ്രവിക്കും.
∙ ദന്തശുചിത്വം ഉറപ്പുവരുത്തുക.
∙ ദിവസവും രണ്ടു നേരം, മൂന്നു മിനിറ്റ് വീതം പല്ലുതേയ്ക്കണം.
∙ മൃദുവായ ബ്രഷ് ഉപയോഗിക്കണം.
∙ തേയ്മാന സാധ്യത കുറഞ്ഞ ജെല്‍ അല്ലാത്ത, വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉള്ള ക്രീം പേസ്റ്റുകള്‍ തിരഞ്ഞെടുക്കണം. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ വെട്ടിത്തിളങ്ങുന്ന പേസ്റ്റുകള്‍ ഒഴിവാക്കുക.
പുകവലി, പല്ലിന്റെ ഇടയില്‍ പല്ലുകുത്തിയോ, മറ്റു വസ്തുക്കളോ തിരുകി കയറ്റല്‍, പല്ലു കൊണ്ട് പൗഡര്‍ ടിന്, ബോട്ടിലുകളുടെ അടപ്പുകള്‍, സേഫ്റ്റി പിന് തുടങ്ങിയവ കടിച്ചുതുറക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
അമിത മാനസികസമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഭയം എന്നിവ ഒഴിവാക്കുക. ഇത് വയറിലെ അമ്ലാംശം കൂട്ടി അള്‍സറുകള്‍ക്കും ആമാശയ ഭിത്തിയില്‍ വിള്ളലുണ്ടാകുകയും ആമാശയ രസം വായിലേക്കെത്തുന്ന റിഫ്ളക്സ് ഈസോഫാഗിയല്‍ രോഗത്തിനും കാരണമാകും. ഗ്യാസ്ട്രബില്‍ ഉള്ളവര്‍ അതിനുള്ള ചികിത്സയും തേടണം.
ചികിത്സാരീതികൾ
1. പുളിപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഡീസെൻസിറ്റയിസിങ് ടൂത്ത് പേസ്റ്റുകൾ (ഇവയിൽ നൊവാമിൻ, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ ഘടകങ്ങൾ ഉണ്ടാവും)
2. തേയ്മാനം വന്ന ഭാഗത്ത് പല്ലിന്റെ നിറത്തിലുള്ള ഫില്ലിങ് ചെയ്യുക
3. ചില സന്ദർഭങ്ങളിൽ റൂട്ട് കനാൽ ചികിത്സ ചെയ്യുക
4. മോണ കീഴ്പോട്ടിറങ്ങിയവരിൽ മോണയിൽ ചെയ്യുന്ന മ്യൂക്കോജിഞ്ചൈവൽ ശസ്ത്രക്രിയ
5. ലേസർ ഉപയോഗിച്ചുള്ള ചികിത്സാരീതി
6. വൈദ്യുതതരംഗങ്ങൾ പ്രത്യേകതരം രാസപദാർത്ഥത്തിലൂടെ കടത്തിവിട്ട് ദന്തവസ്തുവിനുളളിലെ ചെറുകുഴലുകളെ അടച്ചെടുക്കുന്ന അയണ്ടോഫോറസിസ് ചികിത്സാരീതിയും ലഭ്യമാണ്. ഇത് വളരെയേറെ ഫലപ്രദമാണ്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
കോവിഡ് ; നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കി .
യുഎസിൽ കുരങ്ങുപനി ബാധിച്ച ഗർഭിണിയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി.
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു.
പുതിയ ഒമൈക്രോണ്‍ വകഭേദം : വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന.
ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
മെഡിസെപ്പ് അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും
കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി നല്കി കേന്ദ്രം.
ഇന്ത്യയുടെ വാക്സിനേഷന് യജ്ഞം ലോക രാഷ്ട്രങ്ങള്‍ക്ക് പാഠം: ബില്‍ ഗേറ്റ്സ്.
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ഷിഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം