Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വിഷുക്കണി ഈ സമയം കണ്ടോളൂ ; ഫലം സർവൈശ്വര്യം

വർഷം മുഴുവൻ ഐശ്വര്യങ്ങളും,സമ്പൽ സമൃദ്ധിയും ഓരോ വിഷുക്കാലത്തും മലയാളിയുടെ പ്രാർത്ഥനയാണിത് .വർഷം മുഴുവൻ പ്രകാശത്തോടെ നില നിൽക്കാൻ സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ദിനമാണിത് . ഇക്കുറി ദേശത്തിനെ ബാധിച്ച കാലക്കേടുകൾ മാറാനുള്ള പ്രാർത്ഥനയാണ് ഓരോത്തർക്കും . ഏതു പ്രതികൂലസ്ഥിതിയേയും ആത്മ ധൈര്യത്തോടെ നേരിട്ട് തരണം ചെയ്യുന്നതിന് പൂർവ്വികർ നിരവധി കർമ്മങ്ങളും അനുഷ്ടാനങ്ങളും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് .ആചാരങ്ങളുടെ പിന്നിലുള്ള തത്ത്വവും അതുതന്നെയാണ് .

ഏറ്റവും ദുർഘടനമായ ഇക്കുറി വിഷു കടന്നു വരുന്നത് . ലോകം നേരിടുന്ന പ്രതിസന്ധിയിൽ ആഘോഷങ്ങളൊഴിവാക്കി മാതൃകയായി , ഐക്യത്തോടെ കേവലാചാരമായി വിഷുവിനെ വരവേൽക്കാം . അതെ , വരുന്നത് ആത്മവിശ്വാസത്തിന്റെ,ശുഭ പ്രതീക്ഷയുടെ ദിനങ്ങളാകട്ടെ.

1195 ലെ മേട രവിസംക്രമം മീനം 31 (2020 ഏപ്രിൽ 13) തിങ്കളാഴ്‌ച രാത്രി 08 മണി 26 മിനിറ്റിനാണ്. സംക്രമം നടക്കുന്നത് സായാഹ്നത്തിനു ശേഷം ആയതിനാൽ മേടം 01 വരുന്നത് ഏപ്രിൽ 14 ചൊവ്വാഴ്ച്ചയാണ് . മേടമാസത്തിലെ ആദ്യ സൂര്യോദയം വരുന്ന അന്നു തന്നെയാണ് വിഷുക്കണി ദർശനം നടത്തേണ്ടതും

കർമസാക്ഷിയായ ആദിത്യബന്ധമില്ലാതെ കണിദർശനം പൂർണമാകില്ല. ആദിത്യൻ ഉദയരാശിയിൽ സ്പർശിച്ച് രണ്ടു നാഴിക കഴിയുന്നതുവരെ വരെയുള്ള സമയം കണി കാണുന്നതിന് ഉത്തമമാണ്. ഈ വർഷത്തെ ഗ്രഹസ്ഥിതിയിൽ വ്യാഴം ഉദയരാശിക്ക് അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാൽ 14 ന് പുലർച്ചെ 05.54 മുതൽ 07.03 വരെയുള്ള സമയം ഭാരതത്തിൽ വിഷുക്കണി ദർശനത്തിന് ഉത്തമമാണ്.