Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഇറച്ചിയും സൂക്ഷിക്കണം ; കൊല്ലത്ത് ഉപയോഗ യോഗ്യമല്ലാത്ത 1100 കിലോ കോഴിയിറച്ചി പിടിച്ചെടുത്തു

പുത്തൂര്‍ : തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന ഉപയോഗ യോഗ്യമല്ലാത്ത 1100 കിലോ കോഴിയിറച്ചി പിടിച്ചെടുത്തു.രാവിലെ 10.30-ഓടെയായിരുന്നു സംഭവം.

കൊല്ലം കളക്ടറേറ്റില്‍നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് ഏനാത്ത് പാലത്തിനു സമീപം കുളക്കടയില്‍ നിന്ന് ഇറച്ചി കണ്ടെടുത്തത്. പിടിച്ചെടുത്തതില്‍ 25 കിലോ കോഴിയുടെ കരളാണ്. പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് ഇറച്ചിയും കരളും സൂക്ഷിച്ചിരുന്നത്.പളനിയില്‍നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു കോഴിയിറച്ചി.

ഇറച്ചിയുടെ ഉപയോഗ കാലാവധി ഈ മാസം 14 വരെയുണ്ടെന്നാണ് കവറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത് കൊണ്ടുവന്നത് വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെയാണ്.

ഇതിനാലാകാം ഇറച്ചി കേടായതെന്ന് പരിശോധനസംഘം പറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു ഇവയ്ക്ക്. കുളക്കടയ്ക്കും പുത്തൂര്‍മുക്കിനുമിടയില്‍ കുളത്തുവയല്‍ ഭാഗത്തെ സര്‍ക്കാര്‍ ഭൂമിയില്‍ വലിയ കുഴി നിര്‍മിച്ച് അണുനാശിനി തളിച്ചശേഷം പിടിച്ചെടുത്ത കോഴിയിറച്ചി മറവു ചെയ്തു.