Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

76 സിഖ് തീര്‍ഥാടകര്‍ക്ക് കോവിഡ് ; ഇനി പരിശോധിക്കാനുള്ളത് 300 പേരെ

 

മുംബൈ ; മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച 76 സിഖ് തീര്‍ഥാടകര്‍ക്ക് കോവിഡ്. പഞ്ചാബില്‍ തിരിച്ചെത്തിയ 300 തീര്‍ഥാടകരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയരാക്കി . 300 പേരെക്കൂടി പരിശോധിക്കാനുണ്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി അറിയിച്ചു.ഇന്നലെ മാത്രം 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി നാലായിരത്തോട് അടുക്കുന്നു. ആകെ മരണം 1075 ആണ്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. ഇന്നലെ 17 പേർ മരിച്ചതോടെ ഗുജറാത്തിലെ മരണസംഖ്യ 214 ആയി. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4395 ആയി .

തീവ്ര ബാധിത മേഖലകളിലെ എല്ലാവരെയും സ്‌ക്രീനിങ്ങിനു വിധേയമാക്കാൻ  ഡൽഹി സർക്കാർ തീരുമാനിച്ചു. 14 ദിവസത്തിനുള്ളിൽ 3 തവണയെങ്കിലും പരിശോധനക്ക് വിധേയമാക്കണം.

രണ്ടാം ലോക് ഡൗണിന്റെ കാലാവധി ഞായറാഴ്ച്ച അവസാനിക്കവെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.