Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

അപേക്ഷ നൽകിയാൽ 24 മണിക്കൂറിനകം പുതിയ റേഷൻ കാർഡ് ; എത്തുന്നവർ ഇക്കാര്യം കൂടി അറിയുക …

ആലപ്പുഴ ; അപേക്ഷ നൽകിയാൽ 24 മണിക്കൂറിനകം പുതിയ റേഷൻ കാർഡ് നൽകുമെന്ന അറിയിപ്പിനെ തുടർന്നു താലൂക്ക് സപ്ലൈ ഓഫിസുകളിൽ വൻ തിരക്ക്. തിരക്കേറിയതോടെ പുതിയ റേഷൻ കാർഡിനു പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി.

ഫോൺ വിളിച്ചുള്ള അന്വേഷണമായിരുന്നു ആദ്യം . പുതിയ റേഷൻ കാർഡ് കിട്ടിയാൽ സൗജന്യ കിറ്റ് റേഷൻ കടയിൽ നിന്നു വാങ്ങാമെന്നു കരുതിയാണ് പലരും നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയത് .

കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റിയെങ്കിലും ലോക് ഡൗൺ മൂലം കാർഡ് ലഭിക്കാത്തവരുടെ അപേക്ഷ പരിഗണിക്കും. ഓൺലൈനായി അക്ഷയ കേന്ദ്രം വഴി രേഖകൾ ഹാജരാക്കി അപേക്ഷ നൽകുന്നവർക്ക് ഉടൻ കാർഡ് നൽകാനാണ് നിർദേശം. അപേക്ഷകന്റെ പേരിൽ മറ്റ് റേഷൻ കാർഡുകൾ ഉണ്ടാകാൻ പാടില്ല .

നൽകുന്ന അപേക്ഷയിലെ വിവരങ്ങൾ സത്യമാണെന്നു വ്യക്തമാക്കി സത്യവാങ്മൂലവും നൽകണം. ഇതു പരിശോധനയിൽ തെറ്റാണെന്നു ബോധ്യപ്പെട്ടാൽ കാർഡ് റദ്ദാക്കി അപേക്ഷകനെതിരെ നിയമ നടപടി സ്വീകരിക്കും.

റേഷൻ കാർഡിൽ പുതിയ പേര് ചേർക്കുക, നിലവിലുള്ള പേരുകൾ നീക്കം ചെയ്ത് പുതിയ കാർഡ് അനുവദിക്കുക തുടങ്ങിയ അപേക്ഷകൾ ഇപ്പോൾ പരിഗണിക്കില്ല. ഇതൊക്കെ മനസിലാക്കി സാമൂഹ്യ അകലം പാലിച്ച് മാത്രം അപേക്ഷകർ എത്തണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.