Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ചോർത്താൻ ആരോഗ്യ സേതു ആപ്പിന്റെ വ്യാജ പതിപ്പ് ഇറക്കി പാകിസ്ഥാൻ ;  പദ്ധതി തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം

ന്യൂഡല്‍ഹി : സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പാക് ഭീകരരുടെ ശ്രമം തകർത്ത് ഇന്ത്യ . കൊറോണ പ്രതിരോധ ബോധവല്‍ ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്പിന്റെ വ്യാജനിറക്കിയാണ് പാക് ഭീകരര്‍ സൈബര്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തത്. പാക് ചാരസംഘടനയുടെ സഹായത്തോടെയായിരുന്നു നീക്കം.

ആപ്പ് ഉപയോഗിക്കുന്ന സൈനികരുടെ വിവരങ്ങള്‍ കണ്ടെത്തുകയും അതുവഴി പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക സൈറ്റുകളിലേക്ക് കടന്നു കയറാനുള്ള മാർഗ്ഗങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം.

എന്നാൽ പഴുതടച്ച് കരസേന നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടു . തുടർന്ന് ‘ശത്രുരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആരോഗ്യ സേതു ആപ്പിന്റെ വ്യാജ പതിപ്പ് ഇറക്കിയതായി കണ്ടെത്തിയിരിക്കുന്നു.പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സൂത്രധാരന്മാരെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്ത്യൻ സൈനികർ ഉപയോഗിച്ചാൽ അത് വഴി രഹസ്യങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ സേനാ വൃത്തങ്ങളുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

അനോഷ്‌ക ചോപ്ര എന്ന പേരിലുള്ള ഒരു വ്യാജ അക്കൗണ്ട് സൈന്യം കണ്ടെത്തി ഡിലീറ്റ് ചെയ്യിപ്പിച്ചതായും ചൂണ്ടിക്കാട്ടി.നിലവില്‍ രാജ്യത്തെ 7 കോടി 50 ലക്ഷം ജനങ്ങളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.അതുകൊണ്ട് തന്നെ ഇന്ത്യൻ പൗരന്മാരുടെ പേരിൽ പോലും വ്യാജന്മാർ കടന്നു കൂടാമെന്ന മുന്നറിയിപ്പും സേന നൽകുന്നു.

മാത്രമല്ല ഔദ്യോഗികമായി ലിങ്ക് നല്‍കുന്നതല്ലാതെ മറ്റൊന്നും ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഷെയര്‍ ചെയ്യരുതെന്നും പ്രതിരോധ വകുപ്പ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി.