Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി: ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ 

ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നും ഓര്‍ബിറ്റര്‍ അതിന്റെ ചിത്രം പകര്‍ത്തിയെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ ഉള്ള സ്ഥാനം കണ്ടെത്തിയതായും ഓര്‍ബിറ്റര്‍ അതിന്റെ ‘തെര്‍മല്‍ ഇമേജ്’ പകര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയം ഇതുവരെ സാധ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.