Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ജയസൂര്യയ്ക്ക് പരിക്ക്

നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. തൃശ്ശൂര്‍പൂരം എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടെ തലചുറ്റി വീണ താരത്തിന്റെ തലയ്ക്ക് പിറകില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണമായിരുന്നു. അതുകൊണ്ടു തന്നെ അല്‍പ്പം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ പെട്ടെന്ന് തല കറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി. കുഴപ്പമൊന്നുമില്ല. തലയ്ക്ക് പിറകില്‍ ചെറിയ വേദനയുണ്ട്. ഓണം കഴിഞ്ഞ് ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്ന് ജയസൂര്യ പറഞ്ഞു.