Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

മലയാളം പഠിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലയാളം പഠിക്കാനൊരുങ്ങി കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലയാളം പഠിക്കാനുള്ള ആഗ്രഹം അദ്ദേഹം രാജ്ഭവനിലുള്ള ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ഭാഷാപഠനത്തിനു സഹായിക്കുന്ന പുസ്തകങ്ങളെ ആശ്രയിക്കാനാണ് ആലോചന.

സത്യപ്രതിജ്ഞ മലയാളത്തില്‍ ആയിരിക്കണമെന്നു തീരുമാനിച്ചാണു ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നെത്തിയത്. മലയാളം പഠിക്കാനും മലയാളത്തിനേടുള്ള താല്‍പര്യവും സത്യപ്രതിജ്ഞ ചടങ്ങില്‍ തന്നെ മനസിലായി. ഹിന്ദി, ഇംഗ്ലിഷ് അക്ഷരങ്ങളില്‍ മലയാളം സത്യപ്രതിജ്ഞ എഴുതിപ്പഠിച്ചിട്ടാണ് എത്തിയത്.