Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തും

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതും പ്രാദേശിക ഗതാഗത മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് അബുദാബിയിലെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തി. അടുത്തമാസം 15 ന് ടോള്‍ പ്രാബല്യത്തില്‍ വരും. അബുദാബിയിലെ പ്രധാന പാലങ്ങളായ ശൈഖ് സായിദ്, ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, അല്‍ മക്താ പാലം, മുസ്സഫ പാലം എന്നിവയിലായി നാല് ടോള്‍ ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അബുദാബി ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും അബുദാബി സര്‍ക്കാര്‍ സേവനകേന്ദ്രങ്ങള്‍ വഴിയോ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്താം.

ഒക്ടോബര്‍ 15 ന് മുമ്പ് എമിറേറ്റില്‍ സൗജന്യമായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉപയോക്താക്കള്‍ക്ക് ടോള്‍ ഗേറ്റുകള്‍ കടക്കുന്നതിനു മുന്‍പ് വെബ്‌സൈറ്റില്‍ അവരുടെ അക്കൗണ്ടില്‍ പ്രവേശിച്ച് ടോള്‍ സിസ്റ്റത്തിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഒരു വാഹനത്തിന് രജിസ്‌ട്രേഷന്‍ ഫീസായി 50 ദിര്‍ഹവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് 50 ദിര്‍ഹവും ഈടാക്കും.

ടോള്‍ ഗേറ്റുകള്‍ കടക്കുന്ന രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് പത്തുദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. അതിനുശേഷം ദിവസവും 100 ദിര്‍ഹം പിഴ ഈടാക്കും. പരമാവധി 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.