Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പഞ്ചകോശങ്ങളുടെ തത്വരഹസ്യം

അന്നമയ കോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയ കോശം എന്നിവയാണ് പഞ്ചകോശങ്ങള്‍.

അന്നമയ കോശം

അന്നമയ കോശത്തിന്റെ ദേവത ത്രയാക്ഷരി ബാലാമന്ത്രം ആകുന്നു ശ്രീവിദ്യയുടെ ആദ്യ പടിയാകുന്ന വിദ്യാ അന്നം ആകുന്നു. ശരീര വളര്‍ച്ചയുടെ പ്രധാനഘടകം അതില്‍ നിന്നാകുന്നു നമുക്ക് ഊര്‍ജ്ജം ലഭിക്കുന്ന തന്ത്രശാസ്ത്രത്തിന്റെ ആദ്യ പടിയാകുന്നു ഈ അവസ്ഥ.

പ്രാണമയ കോശം

പ്രാണമയ കോശത്തിന്റെ ദേവത മന്ത്രം ഷഡാക്ഷരി ആറ് അക്ഷരമുള്ള ബാലമന്ത്രം ബാല ആകുന്നു. ബാഹ്യതലം വിട്ട് ആന്തരികഭാവം കൈവരിക്കുന്ന സാധകന്‍ അവന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നു അവിടെ ഈ തലത്തെ നിയന്ത്രിക്കുന്ന ആറ് ആധാരചക്രങ്ങള്‍ കാണാം. ആ ചക്രത്തില്‍ അധിവസിക്കുന്ന ഡാകിന്യാദി ആറു ശക്തികള്‍ കാണാം. ഓരോ ചക്രത്തിനു ഓരോ അക്ഷരം ഓരോ ശക്തികള്‍ വീതം പൂജിക്കപ്പെടുന്നു. ഇതു തന്നെയാണ് സുബ്രമണ്യതത്വവും.

മനോമയ കോശം

മനോമയ കോശം മനസ്സിനെ ബന്ധെപ്പട്ടു കിടക്കുന്ന കോശമാണ്. ഇവിടെ ദേവത നവാക്ഷരി ബാല ആകുന്നു (9 അക്ഷരമുള്ള ബാലമന്ത്രം). ”അഷ്ട ചക്ര നവദ്വാര ദേവാനാം പുരിയോദ്ധ്യ:” എന്ന പ്രമാണം. നവദ്വാരം, നവ നാഥന്മാര്‍, നവ യോനി, നവ ചക്രം, നവാവരണം, നവ ദുര്‍ഗ്ഗ, നവ വീരന്മാര്‍, നവഗ്രഹം, നവരത്‌നം എന്നീ ശക്തികളെ പ്രതിനിധീകരിക്കുന്നു. ഇവ മനസിനെ കാരണസ്വരൂപ തലത്തിലേക്ക് കൊണ്ടുപോകുന്നു

വിജ്ഞാനമയ കോശം

വിജ്ഞാനമയ കോശം ഈ പ്രപഞ്ചത്തിന്റെ മൂലസ്വരൂപങ്ങളെ കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം തരുന്ന കോശമാണ്. ഈ കോശത്തിന്റെ ദേവത മൂല വിദ്യാ ആയ പഞ്ചദശാക്ഷരി (15 അക്ഷരമുള്ള ശ്രീവിദ്യാ മന്ത്രം) ആണ്. മനസിനെയും ബോധത്തെയും ഒരേ രേഖയില്‍ കൊണ്ടുവരുന്ന ശക്തി.

ആനന്ദമയ കോശം

ആനന്ദമയകോശത്തിന്റെ ദേവത മഹാ ഷോഡശി ദേവി ആകുന്നു (16 വയസ്സുള്ള ശ്രീവിദ്യാ ഭാവമന്ത്രം). ആനന്ദം എന്നാല്‍ സര്‍വോത്കൃഷ്ടമായ ജ്ഞാനം, ബോധം ദേവിയില്‍ പരിണമിക്കുമ്പോള്‍ സാധകന്‍ ലഭിക്കുന്ന അഞ്ചാമത്തെ സമാധി അവസ്ഥ ബാഹ്യ നിര്‍വികല്പ സമാധി ലഭിച്ച് അടുത്ത തുരീയാതീത യാത്ര ആരംഭിക്കുന്നു.

ഇതാകുന്നു പഞ്ചകോശങ്ങളുടെ തത്വരഹസ്യം. ഇതു സാമാന്യാര്‍ത്ഥം ആകുന്നു. ഇവിടുന്നങ്ങോട്ടുള്ള കോശ രഹസ്യങ്ങള്‍ ഗുരുവേദ്യമാണ്. ശ്രീവിദ്യാ എന്ന യൂണിവേഴ്‌സല്‍ പാസ്‌വേര്‍ഡ് ഓരോ അക്ഷരത്തിലും വിശ്വപ്രപഞ്ചത്തിന്റെ രഹസ്യം ഒളിപ്പിച്ചു വച്ചിരിക്കുന്ന ദേവി ആകുന്നു. ശ്രീചക്രം എന്നത് തകിട് വരച്ചു കൊടുക്കാനുള്ളതല്ല. സ്വയം ‘ഇദം ശരീരം ശ്രീ ചക്രം’ എന്ന അവസ്ഥയെ കൈവരിക്കാനുള്ള ആദ്യ പടിയാണത്.