Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; സ്ക്കൂളുകൾ തുറക്കുക രണ്ട് മാസത്തിനു ശേഷമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 14, മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1. ഇന്ന് രോഗം സ്ഥിരീകരിച്ച 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 27 വിദേശത്തുനിന്നും 28 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 പേർ ഇന്ന് രോഗമുക്തി നേടി.

728 പേര്‍ ചികില്‍സയിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1326 പേര്‍ക്കാണ്.പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി പുതിയ 5 ഹോട്സ്പോട്ടുകൾ കൂടി ഇന്ന് സംസ്ഥാനത്തുണ്ടായി.

ഇന്നത്തെ വാർത്താ സമ്മേളനത്തിലെ പ്രധാന വിശദാംശങ്ങൾ
∙ കൂട്ടം കൂടല്‍ അനുവദിക്കില്ല

∙ ഗുരുവായൂരില്‍ വിവാഹത്തിന് അനുമതി

പരമാവധി 50 പേര്‍ വച്ച് ഗുരുവായൂരില്‍ വിവാഹത്തിന് അനുമതി

ഓഡിറ്റോറിയങ്ങളിലും 50 പേരെ വച്ച് വിവാഹച്ചടങ്ങ് നടത്താം

∙ രണ്ടുമാസം സ്കൂള്‍ ഇല്ല

ജൂലൈയിലോ അതിനുശേഷമോ മാത്രമേ സ്കൂള്‍ തുറക്കുന്നത് ആലോചിക്കൂ

∙ അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ്

രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസിന് അനുമതി