Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വരുന്നു കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ; ലോകജനസംഖ്യയുടെ പകുതിയോളം പേർ തുടച്ചുനീക്കപ്പെടും , മുന്നറിയിപ്പ് നൽകി യു എസ്

കോവിഡിനേക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് . കോവിഡ് ഒരു മുന്നോടി മാത്രം , ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നത് , യുഎസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗർ പറയുന്നു. മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണു രോഗങ്ങള്‍ക്കു കാരണമാകുക.

ഫാമുകളിൽ അനാരോഗ്യപരമായ സാഹചര്യത്തിൽ വളരുന്ന കോഴികളിൽനിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നു ഗ്രെഗർ തന്റെ ‘ഹൗ ടു സർവൈവ് എ പാൻഡമിക്’ എന്ന പുസ്തകത്തിൽ പറയുന്നു.

മൃഗങ്ങളെ പരിപാലിക്കുന്നതും അവയെ കൊന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തിൽ മനുഷ്യനെ ദുർബലമാക്കുന്നുവെന്നും ഗ്രെഗർ പുസ്തകത്തിൽ കുറിക്കുന്നു.

കോവിഡിനെപ്പോലെ മനുഷ്യനും രോഗവാഹകരായ ജന്തുക്കൾക്കുമിടയിൽ പാലമായി ചില ജന്തുവർഗങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളിൽ നിന്നാണ് ഇൻഫ്ലുവെൻസ വൈറസ് പടർന്നത്. അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു പേർക്കും വൈറസ് ബാധിച്ചിരുന്നു.

കോഴികൾ അടക്കമുള്ള പക്ഷികളെ ഫാമുകളിൽ ചിറകു വിടർത്താൻ പോലും കഴിയാത്ത തരത്തിലാണു വളർത്തുന്നത്. വിസർജ്യത്തിൽനിന്നു പുറന്തള്ളപ്പെടുന്ന അമോണിയ അസുഖങ്ങൾ പടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. 20–)0 നൂറ്റാണ്ടിൽ പക്ഷിപ്പനി പലപ്പോഴായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു പുതിയൊരു വൈറസിലേക്കുള്ള പരിവർത്തനമാണെന്നും ഗ്രെഗർ വ്യക്തമാക്കുന്നു.