Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കർഷകർക്ക് ആശ്വാസം ; കോവിഡ് പാക്കേജിനു കേന്ദ്ര സർക്കാരിന്റെ അംഗീകാരം , നെല്ല് ഉള്‍പ്പെടെ 14 വിളകളുടെ കുറഞ്ഞ താങ്ങുവില ഉയര്‍ത്തി, വായ്പ തിരിച്ചടവിന് സാവകാശം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന ചെറുകിട ഇടത്തരം മേഖലയെ ഉത്തേജിപ്പിക്കാനുള്ള പാക്കേജിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം . 20,000 കോടി രൂപയുടെ വായ്പാ പദ്ധതി രണ്ടു ലക്ഷം സംരംഭകർക്കും പ്രയോജനമാകും. സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സ്ഥാപനങ്ങളുടെ നിർവചനം വിപുലപ്പെടുത്താനുള്ള നിർദേശവും മന്ത്രിസഭ അംഗീകരിച്ചു.

കർഷകർക്കും വഴിയോരക്കച്ചവടക്കാർക്കും വേണ്ടിയുള്ള ആനുകൂല്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. നല്ല വിളവെടുപ്പു നടന്ന ഈ വർഷം കർഷകർക്കു വേണ്ടി ഒരുപാട് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു

ഇന്ന് പ്രധാനമായി കാര്‍ഷിക മേഖലയെയും ചെറുകിട ഇടത്തരം മേഖലയെയുമാണ് ക്യാബിനറ്റ് മുഖ്യമായി പരിഗണിച്ചത്. ഇടത്തരം, ചെറുകിട സ്ഥാപനങ്ങളുടെ നിര്‍വചനം മാറ്റി കൊണ്ടുളള നിയമ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇനിമുതല്‍ 250 കോടി രൂപ വരെ വിറ്റുവരവുളള സ്ഥാപനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും. ചെറുകിട, ഇടത്തരം മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ ഇതുവഴി കൂടുതല്‍ കമ്പനികള്‍ക്ക് സാധിക്കും. ഇത് ചെറുകിട ഇടത്തരം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

14 ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില ഉയര്‍ത്തി. 50 മുതല്‍ 83 ശതമാനം വരെയാണ് ഉയര്‍ത്തിയത്. ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. നെല്ല്, ചോളം തുടങ്ങിയ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. വായ്പ തിരിച്ചടവിന് കര്‍ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വായ്പ തിരിച്ചടവിന് ആഗസ്റ്റ് വരെ സമയം അനുവദിച്ചതായി കേന്ദ്ര് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു. 20000 കോടി രൂപയുടെ പാക്കേജിനു പുറമേ എം‌എസ്‌എം‌ഇകളുടെ വളർച്ചാ ശേഷി ശക്തിപ്പെടുത്തുന്നതിനായി 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപത്തിനും മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു . ഓഹരി നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഓഹരിവിപണിയില്‍ ലിസറ്റ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.