Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും ,മഴയും ; നാലു ജില്ലകളിൽ ജാഗ്രത

കോട്ടയം ; വരുന്ന മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമ‍ർദ്ദം തീവ്രവിഭാഗത്തിലേക്ക് മാറി. നാളെ വൈകുന്നേരത്തോടെ തീവ്രന്യൂനമർദ്ദം ‘നിസർഗ’ ചുഴലിക്കാറ്റായി മാറും. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായിരിക്കും ‘നിസർഗ’ കര തൊടുക.

ജൂണ്‍ അഞ്ചിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ കാലവർഷം നേരത്തെയെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. .