Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ

എറണാകുളം: മുൻ ഇന്ത്യൻ താരം കൂടിയായ മലയാളി പേസ് ബോളർ ടിനു യോഹന്നാനെ കേരള രഞ്ജി ടീം പരിശീലകനായി നിയമിച്ചു. വിഖ്യാത പരിശീലകൻ ഡേവ് വാട്മോർ വിരമിച്ച ഒഴിവിലേക്കാണ് ടിനു കേരള രഞ്ജി ടീം പരിശീലക സ്ഥാനത്തെത്തുന്നത്.വലം കൈയ്യന്‍ മീഡിയം പേസ് ബൗളറായിരുന്ന ടിനു 2 വര്‍ഷം മുമ്പ് വരെ കേരള ടീമിന്റെ ബൗളിംഗ് കോച്ചായിരുന്നു.

ദേശീയ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചു ദേശീയ ടീമില്‍ കയറിയ ആദ്യ മലയാളിയാണ് ടിനു. ഇന്ത്യയ്ക്ക് വേണ്ടി 3 വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ 5 വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 39 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍നിന്ന് 89 വിക്കറ്റുകളും 317 റണ്‍സും ടിനു നേടിയിട്ടുണ്ട്.

തനിക്ക് ലഭിച്ച പുതിയ അവസരം വലിയ ബഹുമതിയാണെന്നും വാട്‌മോറിന് പിന്മുറക്കാരനാവുക വെല്ലുവിളിയാണെന്നും ടിനു യോഹന്നാന്‍ പറഞ്ഞു.