Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ ; വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

കോട്ടയം ; താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . ഭർത്താവിനു ഗുരുതരമായി വെട്ടേറ്റു .

താഴത്തങ്ങാടി ഷാനി മന്‍സിലില്‍ ഷീബ സാലിയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത് . വെട്ടേറ്റു ഗുരുതര നിലയിലായ ഭർത്താവ് അബ്ദുൾ സാലിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരുടെ കാറും കാണാതായി. അതിനാൽ സംഭവത്തിനു പിന്നിൽ മോഷണ സംഘമാണെന്നാണ് നിഗമനം.

വീട്ടിലെ പാചക വാതകം തുറന്നു വിട്ട അവസ്ഥയിലാണ് . കൊല്ലപ്പെട്ട ഷീബയുടെയും ഭർത്താവിന്റേയും ശരീരത്തിൽ വൈദ്യുതിവയർ കെട്ടി വച്ചിട്ടുണ്ട്. വൈകീട്ടോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് . വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.