ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യമാണ് ചൈനയുടേത് എന്ന കാര്യത്തിൽ സംശയമില്ല . എന്നാൽ ഇന്ത്യയോട് കൊമ്പു കോർക്കും മുൻപ് അവർ ഒന്നു കൂടി ആലോചിക്കും അത് മറ്റൊന്നും കൊണ്ടല്ല . ആയുധങ്ങളുടെ എണ്ണത്തിലോ , ആണവായുധങ്ങളിലോ അല്ല ഇന്ത്യ വിശ്വസിക്കുന്നതെന്ന് പല തവണ പല രാജ്യങ്ങളുടെയും പ്രതിരോധ വകുപ്പുകൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് . ഇന്ത്യ വിശ്വസിക്കുന്നത് ഉറച്ച നിലപാടുകളുമായി കരുത്തോടെ നിൽക്കുന്ന സൈനികരുടെ വീര്യത്തിലാണ് . മാത്രമല്ല ചൈനയുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ പ്രകോപിപ്പിച്ചാൽ അത് അവര്‍ക്ക് തന്നെ വലിയ തിരിച്ചടിയാകുമെന്ന ഭയവും നിലനിൽക്കുന്നു.
ചൈനയുമായി 1962ല്‍ ഇന്ത്യക്ക് യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളയാനും വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെയും പാകിസ്ഥാനൊപ്പം നിന്ന് ചൈന എതിർത്തിരുന്നു . എന്നാൽ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യവും ഇടപെടരുതെന്ന താക്കീതായിരുന്നു ഇന്ത്യയുടെ മറുപടി.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ഇന്ത്യന്‍ തീരുമാനത്തെ യുഎൻ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ചൈനയാണ്. ചൈനയുടെ ഈ നീക്കം തന്നെ അവര്‍ കശ്മീരിനെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നുവെന്നതിന് തെളിവാണ്. കാരണം കശ്മീരിന്റെ ഒരുഭാഗം പാകിസ്ഥാന്റെ അധീനതയിലാണെങ്കില്‍ അക്സി ചിന് എന്ന് വിളിക്കുന്ന മറ്റൊരു ഭാഗത്ത് ചൈനയുണ്ട്.
സൈനിക ശക്തിയുടെ താരതമ്യത്തിലാണെങ്കിൽ ചൈനയിലെ സജീവ സൈനികരുടെ എണ്ണം 20 ലക്ഷമാണെങ്കില്‍ ഇന്ത്യയിലത് 13 ലക്ഷമാണ്.ടാങ്കുകളുടെ എണ്ണമെടുത്താല്‍ ചൈനക്ക് 13000ത്തിലധികമുണ്ട്. ഇന്ത്യക്ക് 4100 ടാങ്കുകള്‍ മാത്രമാണുള്ളത്. സായുധവാഹനങ്ങള്‍ ചൈനക്ക് 40000 ത്തിലേറെയുണ്ട്. ഇന്ത്യക്ക് 2800 മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടര്‍മാരുടെ എണ്ണമെടുത്താല്‍, ചൈനയുടെ 2050ന് ഇന്ത്യയ്ക്ക് അത് 266 ആണ്.
ചൈനക്ക് 76 മുങ്ങിക്കപ്പലുണ്ടെങ്കില്‍ ഇന്ത്യക്ക് 16 എണ്ണം മാത്രമാണുള്ളത്. 3000 പോര്‍വിമാനങ്ങളാണ് ചൈനക്കുള്ളത്. ഇന്ത്യക്ക് 2000ത്തോളം പോര്‍വിമാനങ്ങളുണ്ട്. ചൈനയിലെ വിമാനത്താവളങ്ങളുടെ എണ്ണം 507 ആണെങ്കില്‍ ഇന്ത്യയിലത് 346 ആണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ചൈനയ്ക്ക് അത്രയെളുപ്പത്തില്‍ ഇന്ത്യയെ ആക്രമിക്കാനാകില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതില്‍ പ്രധാനം. ഇന്ത്യക്കെതിരെ ഫലപ്രദമായി വ്യോമാക്രമണം നടത്തണമെങ്കില്‍ ചൈനക്ക് അവരുടെ പോര്‍വിമാനങ്ങള്‍ ടിബറ്റിലെത്തിക്കേണ്ടി വരും. ആകെ പോര്‍വിമാനങ്ങള്‍ 2100ലേറെ വരുമെങ്കിലും ഇവയെല്ലാം ഒരിക്കലും ടിബറ്റിലെത്തിക്കാനാകില്ല.
ടിബറ്റില്‍ ആകെയുള്ളത് അഞ്ച് വിമാനത്താവളങ്ങള്‍ മാത്രമാണ്. വ്യോമാക്രമണം കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ 200 കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്ത് കൂടുതല്‍ വിമാനത്താവളങ്ങളുണ്ടാകണം. അപ്പോള്‍ മാത്രമാണ് പോര്‍വിമാനങ്ങള്‍ക്ക് ദിശമാറ്റേണ്ടി വന്നാല്‍ തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങാനാവുക. എന്നാൽ 450ഉം 550ഉം 750ഉം കിലോമീറ്ററാണ് ടിബറ്റിലെ വിമാനത്താവളങ്ങള്‍ തമ്മിലെ ദൂരം . അതുകൊണ്ട് തന്നെ ഇന്ത്യയെ ആക്രമിക്കുന്നതിനു മുൻപ് ചൈന രണ്ടാമതൊന്നു കൂടി ആലോചിക്കും.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .