Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായില്ല ; മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

മലപ്പുറം ; ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകാത്തതിൽ മനം നൊന്ത് പത്താം ക്ലാസ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകൾ ദേവികയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു.

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം ദേവിക് പറഞ്ഞിരുന്നു . വീട്ടിലെ ടിവി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്കയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നും മാതാപിതാക്കൾ പറയുന്നു