Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഓൺലൈൻ ക്ലാസ്: അധ്യാപകരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം : ചാനലുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ക്ലാസെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് . ഇത്തരം ചില സാമൂഹ്യ വിരുദ്ധരുടെ നടപടികൾ സൈബർ വിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഈ മഹാമാരിയുടെ ഘട്ടത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം. പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്‌ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്‌ളാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങൾ ട്രോളുകൾ ഉണ്ടാക്കാൻ എടുത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.