Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു

തിരുവനന്തപുരം : കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു.കുടപ്പനക്കുന്ന് കൃഷിഭവന്‍റെയും കാര്‍ഷികകര്‍മ്മസേനയുടെയും നേതൃത്വത്തിലാണ് കാര്‍ഷിക മേഖലയില്‍ വിദഗ്ദ്ധരായ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നത്.

കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധതൊഴിലാളികളുടെ ലഭ്യതകുറവ് കാര്‍ഷിക ഉത്പാദനത്തിന്‍റെ കുറവിനും കൃഷിഭൂമി തരിശാകുന്നതിനും കാരണമായി തീരുന്നു. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നത് .

കര്‍ഷകര്‍ക്ക് മികച്ച സേവനം നൽകുന്നതിനൊപ്പം യുവജനങ്ങള്‍ക്ക് മികച്ച തൊഴിലിനും ഈ സംരംഭം സഹായകമാകുന്നു. കുടപ്പനക്കുന്ന് കാര്‍ഷികകര്‍മ്മസേനയിലേക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യനായി നിയമനം ലഭ്യമാക്കുന്നതിനുളള നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറം കുടപ്പനക്കുന്ന് കാര്‍ഷികര്‍മ്മസേനയില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നാളെ 5 മണിക്കു മുമ്പായി കാര്‍ഷിക കര്‍മ്മസേന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.