Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

അഞ്ചൽ ഉത്ര വധക്കേസ് : സൂരജിന്റെ അമ്മയും,സഹോദരിയും കസ്റ്റഡിയിൽ

കൊല്ലം : അഞ്ചല്‍ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയേയും സഹോദരിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടൂർ പറക്കോട്ടെ വീട്ടിലെത്തിയാണ് പുനലൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്

ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. . ഇവരെ ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പോലീസ് അറ്‌സറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ രേണുകയ്ക്കും സൂര്യക്കും പങ്കുള്ളതായി ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രേണുകയേയും സൂര്യയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ഉത്രയുടെ നൂറിലേറെപ്പവന്‍ സ്വര്‍ണ്ണത്തെക്കുറിച്ച് ഇതുവരെയും സൂരജും കുടുംബവും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണ്ണം ഒളിപ്പിക്കുകയോ മറ്റാരേയോ ഏല്‍പ്പിക്കുകയോ ചെയ്തിരിക്കാമെന്ന് സംശയിക്കപ്പെടുന്നു.

സൂരജിന്റെ പ്രധാന സുഹൃത്തുക്കളുടെ മുഴുവന്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ് ഇവരെ വിശദമായി ചോദ്യം ചെയ്യും. സൂരജിന്റെ കുടുംബാംഗങ്ങളെ സ്ത്രീധനപീഡനത്തിനെതിരെയുള്ള നിയമം ചുമത്തി ചോദ്യം ചെയ്യാന്‍ വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.