Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വിവിധ വിളകൾക്കുള്ള സബ്സി‍ഡി നിരക്ക് ഉയർത്തി കൃഷി വകുപ്പ് ; സബ്സിഡി ലഭിക്കുക ആർക്കൊക്കെ ?

വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി. തരിശു നെൽകൃഷിക്ക് 40,000 രൂപയാണ് പരാമാവധി സബ്സിഡി. 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ലഭിക്കും. പച്ചക്കറിക്കർഷകർക്ക് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയും ലഭിക്കും. വിളകളെ സംസ്ഥാന വിള ഇൻഷുറൻസ് സ്കീമിന്റെ ഭാഗമാക്കും.

3 വർഷത്തിലധികമായി കൃഷി ചെയ്യാത്ത ഭൂമിയെ തരിശുഭൂമിയായി പരിഗണിക്കും. എന്നാൽ, തുടർ കൃഷി ഉറപ്പാക്കണം. തരിശുനില കൃഷി ആനുകൂല്യം 2 തവണയായി നൽകും.

ആദ്യ തവണ കൃഷിയിറക്കുമ്പോഴും രണ്ടാം തവണ സീസണിന്റെ പകുതിയിലെ പരിശോധനയ്ക്കു ശേഷവും. തരിശുനില കൃഷി ചെയ്യുന്ന കർഷകർ സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ മേൽ പരാമർശിച്ച തരത്തിൽ കർഷകനും ഉടമയ്ക്കുമുള്ള ആകെ സഹായത്തിന് അർഹരാണ്.

കൃഷി , ചിലവ് (ഹെക്ടർ ), നിലവിലെ സബ്സിഡി , പുതുക്കിയ സബ്സിഡി എന്നീ ക്രമത്തിൽ