Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയുമായി യുദ്ധത്തിനു മുതിർന്നാൽ തിരിച്ചടി വളരെ അപകടകരമാകും , ഭാരതത്തിനൊപ്പം എന്നുമുണ്ടാകും ; ചൈനയ്ക്ക് യു എസിന്റെ താക്കീത്

വാഷിംഗ്ടൺ : ഇന്ത്യയും ചൈനയും തമ്മിൽ സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയ്‌ക്കൊപ്പം അണിചേരുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക.ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക സഹകരിക്കും. ചൈനീസ് ഭീഷണി നേരിടാന്‍ അമേരിക്ക എല്ലാ മാര്‍ഗങ്ങളും തേടും.

കോറോണ വ്യാപനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ലോക ശ്രദ്ധമാറ്റാനാണ് ചൈന ഇന്ത്യയുടെ അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം ചൈനയുടെ അജന്‍ഡയാണ്. അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ ഭൂമിയിലേക്ക് അതിക്രമിച്ച് കയറാന്‍ ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ഇന്ത്യയുമായി ഒരു യുദ്ധത്തിനു മുതിർന്നാൽ ഭവിഷ്യത്ത് വളരെ അപകടകരമാകുമെന്നും യു എസ് താക്കീത് നൽകി.

ഇന്ത്യന്‍ അതിര്‍ത്തികളിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗല്‍വാന്‍ താഴ്വര, പാങ്ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് വീണ്ടും ഇന്ത്യയിലേക്ക് കടന്നുകയറാനാണെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.

അതേസമയം, വിഷയത്തില്‍ മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.