Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ; നിരക്ക് വർധന ഒഴിവാക്കി

തിരുവനന്തപുരം : അന്തര്‍ ജില്ലാ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയുടെ 1037 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് ജില്ലയ്ക്ക് പുറത്തേക്ക് സര്‍വീസ് നടത്തുക. സ്വകാര്യ ബസ്സുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. രാവിലെ അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാകും സര്‍വീസ് .

ബസ്സില്‍ സൈനിറ്റൈസര്‍ അടക്കം നിര്‍ബന്ധമാണ്. ഇതടക്കം സജ്ജീകരിക്കാനുള്ള കാലതാമസം കൊണ്ടാണ് ഇന്ന് സര്‍വീസ് ആരംഭിക്കാന്‍ കഴിയാതിരുന്നത്. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലൂടെ ബസ് ഓടും. എന്നാല്‍ അവിടെ ബസ് നിര്‍ത്തുകയോ, യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല.

കോവിഡ് കാലത്തെ പ്രത്യേക ചാര്‍ജ് വര്‍ധന റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. മുന്‍ നിരക്ക് മാത്രമേ ഇനി മുതല്‍ ഈടാക്കൂ. ബസ് ചാര്‍ജ് വര്‍ധന ഇപ്പോള്‍ നടപ്പാക്കാനാവില്ല. ഇക്കാര്യത്തില്‍ ചാര്‍ജ് വര്‍ധന പരിഗണിക്കുന്ന കമ്മീഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.