Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മഹാനഗരത്തെ വിറപ്പിച്ച് നിസർഗ ; മുംബൈ വിമാനത്താവളം അടച്ചു , ഭീതിയോടെ ജനങ്ങൾ

മുംബൈ ; മഹാനഗരത്തെ വിറപ്പിച്ച് നിസർഗ .അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസർഗ മുംബൈ തീരം തൊട്ടതോടെ മഹാരാഷ്ട്ര കനത്ത ഭീതിയിലാണ്. റായ്ഗഡ് ജില്ലയിലാണ് നിസര്‍ഗ കരതൊട്ടത്. നിലവില്‍ മുംബൈ നഗരത്തില്‍ മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വരും മണിക്കൂറുകളില്‍ കാറ്റിന്റെ വേഗത കുറയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

റായ്ഗഡിലും അലിബാഗിലും വ്യാപകനാശമാണുണ്ടായത്. മുംബൈ നഗരത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. താനെയില്‍ നടപ്പാലം തകര്‍ന്നു. മുംബൈ വിമാനത്താവളം അടച്ചു. ചേരികളില്‍ വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിത നടുവിലായി. വൈദ്യുതി, ഫോണ്‍ ലൈനുകള്‍ താറുമാറായി.

അലിബാഗിൽ കടൽക്ഷോഭവും പേമാരിയുമാണ്. മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. അടുത്ത മൂന്നു മണിക്കൂർ നിസർഗ മുംബൈ തീരത്ത് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . നിലവില്‍ മുംബൈയില്‍ നിന്നും 80 കിലോമീറ്റര്‍ മാറിയാണ് കാറ്റ് സഞ്ചരിക്കുന്നത്.

129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്ത് അടുക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.