Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

രാജ്യത്തെ നയിക്കാൻ നരേന്ദ്രമോദി തന്നെ വേണം ; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും അംഗീകാരം ഇല്ലാതെ രാഹുൽ , പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയത് 18 ശതമാനം പേര്‍ മാത്രം

ന്യൂഡല്‍ഹി : ജനങ്ങളെ നയിക്കാൻ യോഗ്യൻ നരേന്ദ്രമോദിയെന്ന് വ്യക്തമാക്കി ഐഎന്‍എസ്-സി വോട്ടര്‍ സ്റ്റേറ്റ് ഓഫ് നേഷന്‍ 2020 സര്‍വേ ഫലം . രാജ്യത്തെ ഒരു ശതമാനം ജനങ്ങളുടെ അംഗീകാരം പോലും നേടാൻ രാഹുലിനു കഴിഞ്ഞിട്ടില്ല .

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും മിക്കയിടങ്ങളിലും രാഹുല്‍ ഗാന്ധിയേക്കാള്‍ ജനപ്രീതിയില്‍ ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെയുള്ള ദേശീയ അംഗീകാര റേറ്റിംഗ് 66 ശതമാനമായിരിക്കെ, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പ്രമുഖനായ നേതാവ് രാഹുല്‍ ഗാന്ധിയുടെ റേറ്റിങ് വെറും 0.58 ശതമാനമാണ്.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ കേവലം 18.63 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ അതീവ തൃപ്തിയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ പ്രകടനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് 43.11 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ മോദിയേക്കാള്‍ ഒരു ശതമാനം മാത്രമാണ് രാഹുലിന്റെ അധിക ജനപിന്തുണ. കേരളത്തില്‍നിന്നുള്ള ലോക്സഭാഗം ആയിട്ടും മോദിയെ ഏറെ പിന്നിലാക്കാന്‍ സര്‍വേ പ്രകാരം രാഹുലിന് ആയിട്ടില്ല. കേരളത്തില്‍ നിന്നും 26. 11 ശതമാനം അംഗീകാരം മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ സാധിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 32.15 ശതമാനം അംഗീകാരം ലഭിച്ചു.

തെക്കന്‍ സംസ്ഥാനങ്ങളിലെ 36.12 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ അംഗീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് മികച്ച റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ രാഹുല്‍ഗാന്ധിക്ക് മോശം അല്ലാത്ത റേറ്റിംഗ് ലഭിച്ചിരിക്കുന്നത് അസ്സമില്‍ നിന്നാണ്. 15.32 ശതമാനം ആളുകളാണ് അസ്സമില്‍ രാഹുല്‍ ഗാന്ധിയെ അംഗീകരിച്ചിരിക്കുന്നത്.

ഹിമാചല്‍ പ്രദേശിലാണ് മോദിക്ക് ഏറ്റവുമധികം ജനപ്രീതി. ഇവിടെ ജനങ്ങളില്‍ 95.1 ശതമാനവും മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഉത്തര്‍പ്രദേശില്‍ 64.06 ശതമാനവും ബിഹാറില്‍ 67.01 ശതമാനവും മോദിയെ അനുകൂലിക്കുന്നവരാണ്. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നത്തില്‍ മികച്ച ഇടപെടല്‍ നടത്തിയതിനാല്‍ കുടിയേറ്റത്തൊഴിലാളികളുടെ ഈ സംസ്ഥാനങ്ങളിലെ മോദിയുടെ ജനപിന്തുണയില്‍ കുറവൊന്നും വന്നിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

യുപിയില്‍ 23.95 ശതമാനവും ബിഹാറില്‍ 27.49 ശതമാനവുമാണ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢില്‍ 89.09 ശതമാനവും മോദിയെ പ്രധാനമന്ത്രി പദത്തില്‍ ആഗ്രഹിക്കുന്നവരാണ്. രാഹുലിന് ഇവിടെ 4.55 ശതമാനം റേറ്റിങ് മാത്രമേയുള്ളൂ.രാജ്യത്ത് വെറും ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ദേശീയ അംഗീകാര റേറ്റിംഗില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടക്കം തികയ്ക്കാന്‍ സാധിച്ചത്. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും വളരെ താഴ്ന്ന റേറ്റിംഗാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്.