Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ദേവികയുടെ മരണം ഹൃദയഭേദകം ; ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

എറണാകുളം : മലപ്പുറം വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. സംഭവം വേദനിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു . വിദ്യാഭ്യാസ അവകാശനിയമം നിലനില്‍ക്കേയാണ് ഇങ്ങനെ സംഭവിക്കുന്നത്.

ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. ഇത് പൊതുതാത്പര്യമുള്ള വിഷയമാണെന്നും കോടതി വ്യക്തമാക്കി. സംഭവം ചീഫ് ജസ്റ്റിസിന്റെ പരി​ഗണനക്ക് കോടതി വിട്ടു. സി.ബി.എസ്.ഇ സ്കൂൾ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.ഓണ്‍ലൈന്‍ പഠനവും ഫീസും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനുവിട്ടു