തിരുവനന്തപുരം : ജൂൺ മാസത്തിൽ വിവിധ വിഭാഗങ്ങൾക്കുള്ള റേഷൻ വിഹിതത്തിന്റെ അളവ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ -മഞ്ഞ കാർഡ്) വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.
മുൻഗണനാ വിഭാഗക്കാർക്ക് (പിങ്ക് കാർഡ്) കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും. ഇരു വിഭാഗങ്ങൾക്കും പിഎംജികഐവൈ പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും.
ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിക്കാത്തവർക്ക് അതുകൂടി ചേർത്ത് മൂന്ന് കിലോ ലഭിക്കും. 21 മുതൽ പിഎംജികഐവൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരി വീതം സൗജന്യമായും ലഭിക്കും.
പൊതുവിഭാഗം സബ്സിഡി (നീല കാർഡ്) വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. പൊതു വിഭാഗത്തിൽ വെള്ള കാർഡ് വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. ഇരു വിഭാഗത്തിനും കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതൽ മൂന്ന് കിലോ വരെ ആട്ട ലഭിക്കും. അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ എട്ട് മുതലും വിതരണം ചെയ്യും.
എല്ലാവിഭാഗത്തിലെയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാർഡിന് നാല് ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാർഡിന് അരലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില് വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .