Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

പാലക്കാട് സ്വദേശിനിയുടെ മരണം കോവിഡ് ബാധയെ തുടർന്ന് ; രോഗം സ്ഥിരീകരിച്ചത് ഇന്ന്

പാലക്കാട് ; സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത് ഇന്നാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 12 ആയി.

മെയ് 25 നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്ന് നാട്ടില്‍ എത്തിയത്. മീനാക്ഷിപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് . പ്രമേഹം, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങള്‍ അലട്ടിയിരുന്നു.