Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താനെത്തിയ പാക് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് ഇന്ത്യൻ സൈന്യം ; ആയുധങ്ങളും , സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ലഡാക്ക് : ജമ്മു-കാശ്മീരിലെ പാക് ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ സൈന്യം . കിഷ്ത്വാറിലാണ് സൈന്യവും പൊലീസും നടത്തിയ ഓപ്പറേഷനിൽ പാക് ഭീകരവാദികളുടെ ഒളിത്താവളം തകർത്തത്. ഇന്ത്യയിൽ ആക്രമണം നടത്താനായി പാകിസ്ഥാനിൽ നിന്ന് കൊണ്ടു വന്ന നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഛാഛ വനത്തിനുള്ളിൽ ഇന്നലെയായിരുന്നു സംയുക്ത നീക്കം നടത്തിയത്.നേരത്തെ പുൽവാമ ജില്ലയിലും ഭീകരവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകർത്തിരുന്നു.

എ.കെ 56 തോക്ക്, 27 റൗണ്ട് വെടിയുതിർക്കാവുന്ന തരത്തിൽ തിര നിറക്കാവുന്ന റൈഫിൾ മാഗസിൻ, ഒരു അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, 9 എം.എം കൈത്തോക്ക്, ആറ് റൗണ്ട് വെടിയുതിർക്കാവുന്ന തരത്തിലുള്ള പിസ്റ്റൾ മാഗസിൻ എന്നിവയാണ് പിടിച്ചെടുത്തത്.

പാക് സൈന്യത്തിന്റെ സഹായത്തോടെ സംഭരിച്ച ആയുധങ്ങൾ ഇവിടെ എത്തിക്കാൻ പ്രാദേശിക ഭീകരരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം . ഇതിനെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നുണ്ട്.