Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വാഴപ്പള്ളി മഹാദേവന്റെ ക്ഷേത്രഭൂമിയിൽ അനധികൃതമായി കൃഷി ചെയ്യാൻ അനുമതി നൽകിയതാര് ? റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി : വാഴപ്പള്ളി മഹാദേവ ക്ഷേത്ര ഭൂമി കൈയ്യേറി പാട്ടകൃഷി നടത്തുന്നത് ആരാണെന്ന് ഉടൻ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദേശം . ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു . ഇതിനു പിന്നാലെയാണ് പുതിയ നിർദേശം .

സിപിഎം അനുഭാവികൾ ക്ഷേത്രഭൂമി കൈയ്യേറി കൃഷി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത് . വിവരം അന്വേഷിച്ചവരോട് ഭൂമി പാട്ടത്തിനു നൽകിയതാണെന്നാണ് സിപിഎം അനുഭാവികൾ പറഞ്ഞത് .

എന്നാൽ കോടതിയിൽ ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതർ പറഞ്ഞു . വസ്തുക്കള്‍ ആര്‍ക്കും പാട്ടത്തിന് നല്‍കാന്‍ ഉദ്ദേശമില്ലെന്നും ബോര്‍ഡ് അറിയിച്ചു. തുടർന്നാണ് അനധികൃതമായി ദേവസ്വം ഭൂമി കയ്യേറിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.മാത്രമല്ല ക്ഷേത്രത്തില്‍ കപ്പകൊണ്ടുള്ള പ്രസാദമാണോ ഇപ്പോള്‍ നല്കുന്നതെന്ന ചോദ്യമുയർത്തി കോടതി ദേവസ്വംബോര്‍ഡിനെ പരിഹസിക്കുകയും ചെയ്തു.

തുടർന്ന് കേസിൽ കോടതി നിര്‍ദ്ദേശമനുസരിക്കുമെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. വാഴപ്പള്ളി മഹാദേവ ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറി കൃഷി ചെയ്ത സംഭവം അന്വേഷിച്ച് ജൂണ്‍ 16 ന് മുന്‍പ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ദേവസ്വം സെക്രട്ടറിക്കു ആണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസ് ജൂണ്‍ 17 ന് വീണ്ടും പരിഗണിക്കും.