പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി വരുന്നു പറക്കും കോട്ട . യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് 1 മാതൃകയിലുള്ള അത്യാധുനിക വിമാനമാണ് മോദിയ്ക്കായി ഒരുങ്ങുന്നത്.
പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് 1 അറിയപ്പെടുന്നത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സാ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍പ്പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ ബോയിങ് 747 നുള്ളത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി ഒരുക്കുന്ന രണ്ടു പുതിയ ബി 777– 337 ഇആർ വിമാനങ്ങളാണ് ഇന്ത്യ രണ്ടുവർഷം മുമ്പ് വാങ്ങിയത്. തുടർന്ന് സുരക്ഷാ സംവിധാനങ്ങളും മോഡിഫിക്കേഷനുകളും വരുത്താൻ അമേരിക്കയിലേക്ക് കൊണ്ടുപോയ വിമാനങ്ങൾ ഉടൻ യാത്രയ്ക്കു തയാറാകും എന്നാണ് റിപ്പോർട്ടുകൾ.
വിമാനത്തിന്റെ ആദ്യ ചിത്രങ്ങളാണ് ജെറ്റ്ഫോട്ടോസ് എന്ന വെബ് സൈറ്റിലൂടെ ആൻഡി ഇഗ്ലോഫ് എന്ന ഫൊട്ടോഗ്രഫർ പുറത്തിവിട്ടിരിക്കുന്നത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന എയർ ഇന്ത്യ വണ്ണിന് പകരമെത്തുന്ന വിമാനത്തിന്റെ പേര് ഇന്ത്യൻ എയർഫോഴ്സ് വൺ എന്നാക്കി മാറ്റാനും സാധ്യതയുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഈ വിമാനങ്ങളിലുണ്ടാവുക . അമേരിക്കയിലെ ഡാലസിലുള്ള ബോയിംഗ് കമ്പനിയുടെ കേന്ദ്രത്തിൽ രണ്ട് ബോയിംഗ് 777 വിമാനങ്ങളിലാണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിക്കുന്നത്.അമേരിക്കയാണ് ഇതിന് സാങ്കേതിക സഹായം നൽകുന്നത്.
പറക്കലിനിടയിൽ ഇന്ധനം നിറയ്ക്കാതെ തന്നെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് നിർത്താതെ പറക്കാൻ ഇവയ്ക്ക് കഴിയും .പുതിയ വിമാനങ്ങൾ വാങ്ങുന്നതിനു കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ 4469 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു.
ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് , സെൽഫ് പ്രൊട്ടക്‌ഷൻ സ്യൂട്ട്സ് , ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ട് എന്നീ പ്രതിരോധ സംവിധാനങ്ങളാണ് യാത്രയ്ക്കായി എത്തുക .1350 കോടി രൂപയാണ് (19 കോടി ഡോളര്‍) ഇവയുടെ വില. വില്‍പനയ്ക്ക് യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഡാലസിലുള്ള ബോയിങ് കമ്പനിയുടെ ആസ്ഥാനത്താണ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്.
ആക്രമിക്കാൻ വരുന്നവരുടെ റഡാർ ഫ്രീക്വൻസി ജാം ചെയ്‌ത് ശത്രു മിസൈലുകളുടെ നിയന്ത്രണ സംവിധാനം താറുമാറാക്കുന്ന സംവിധാനമാണിത്. വിമാനത്തിന്റെചൂട് തിരിച്ചറിഞ്ഞ് വരുന്ന മിസൈലുകൾക്ക് ഇതോടെ ലക്ഷ്യം തെറ്റും.
വ്യോമസേന പൈലറ്റുമാര്‍ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് നിര്‍വഹിക്കും. ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു.
രണ്ട് ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ഫോഴ്സ് വണ്ണിനു’ തുല്യമാകും എയര്‍ ഇന്ത്യ വണ്ണും.
യുഎസ് സഹകരണത്തോടെ എയര്‍ ഇന്ത്യ 1 ഉം സമാനരീതിയില്‍ ആധുനികവല്‍ക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം. ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിങ് 777 എയര്‍ ഇന്ത്യ സജ്ജമാക്കുന്നത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .