ക്ഷീരവികസനവകുപ്പ് നടപ്പിലാക്കുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതി ( Milk shed development programme) പുതുതായി ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകര്‍ക്കും നിലവിൽ ഫാം നടത്തുന്ന കർഷകർക്കും ഏറെ പ്രയോജനപ്രദമാണ്. സങ്കരയിനത്തിൽ പെട്ട 1/ 2 /5 /10 എണ്ണം വീതമുള്ള പശു യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഈ പദ്ധതിക്കു കീഴില്‍ സബ്‌സിഡി ലഭിക്കും. ഇത് കൂടാതെ പശുക്കളും കിടാരികളും ഉൾപ്പെടുന്ന 1+1, 3+2, 6+4 യൂണിറ്റുകൾ ആരംഭിക്കാനും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിൽ സഹായം ലഭിക്കും.
മികച്ച സങ്കരയിനം കറവപ്പശുക്കളെ ഇതര സംസ്ഥാനത്തുനിന്നു വാങ്ങുക, ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത് നിർമിക്കുക, ബയോഗ്യാസ് പ്ലാന്റ്, ചാണക ശേഖരണ സംവിധാനം എന്നിവ ഏർപ്പെടുത്തുക, തീറ്റപ്പുൽക്കൃഷി നടത്തുക തുടങ്ങിയ കാര്യങ്ങൾ ഈ പദ്ധതിയിൽ നിഷ്കർഷിക്കുന്നുണ്ട്. പാലുൽപാദനക്ഷമതയുള്ള നല്ലയിനം നാടൻ പശുക്കളെ വളർത്താൻ താൽപര്യമുള്ള ക്ഷീരകർഷകർക്കായുള്ള പദ്ധതിയും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുണ്ട്. ഗിർ, സഹിവാൾ, വെച്ചൂർ, സിന്ധി തുടങ്ങിയ നാടൻ പശുക്കളെ ഈ പദ്ധതി പ്രകാരം വാങ്ങാം. നല്ലയിനം നാടൻ പശുക്കളെ വാങ്ങുന്നതിനായി പരമാവധി 36,500 രൂപ വരെ ധനസഹായം ലഭിക്കും.
കാലിത്തൊഴുത്ത് നിർമിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ആധുനികവൽകരണത്തിനും ക്ഷീരവികസനവകുപ്പ് സാമ്പത്തികസഹായം ലഭ്യമാക്കുന്നുണ്ട്. കാലിത്തൊഴുത്ത് നിർമാണം/നവീകരിക്കുന്നതിന് ആകെ ചെലവിന്റെ 50%, പരമാവധി 50,000 രൂപ വരെ ധനസഹായം ലഭിക്കും. ക്ഷീരകർഷകരുടെ ഫാം ആധുനികവൽകരിക്കുന്നതിനുള്ള പദ്ധതിയിലും 50% സബ്സിഡി പരമാവധി 50,000 രൂപ വരെ സഹായം ലഭിക്കും.
ഫാമിലെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സ്‌കീമും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുണ്ട്. മിൽക്ക് കാൻ, റബർ മാറ്റ്, ഓട്ടോമാറ്റിക് വാട്ടർ ബൗൾ, ഫാൻ, ജനറേറ്റർ, മിസ്റ്റ് സംവിധാനം, വീൽ ബാരോ, പ്രഷർ പമ്പ്, പാൽ സംഭരിക്കുന്നതിനായി ബൾക്ക് കൂളർ, ക്രീം സെപ്പറേറ്റർ, പാക്കിങ് മെഷീൻ തുടങ്ങിയ വൈവിധ്യങ്ങളായ ഡെയറി ഫാം ഉപകരണങ്ങൾ കർഷകരുടെ ആവശ്യാനുസരണം പദ്ധതിക്ക് കീഴിൽ സബ്‌സിഡിയോട് കൂടി വാങ്ങാം. കറവയന്ത്രം വാങ്ങാന്‍ യന്ത്രവിലയുടെ 50% അഥവാ പരമാവധി 25,000 രൂപ സഹായം കർഷകർക്ക് അനുവദിക്കുന്നതിനായുള്ള സ്‌കീമും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.
ഡെയറി ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുല്‍കൃഷി വികസനത്തിനും ക്ഷീരവികസന വകുപ്പ് ധനസഹായം നല്‍കുന്നുണ്ട്. 20 സെന്റോ അതിലധികമോ സ്ഥലത്ത് തീറ്റപ്പുല്‍കൃഷി ചെയ്യുന്നവര്‍ക്ക് ഹെക്ടറിന് പരമാവധി 21,500 രൂപ വരെ സഹായം ലഭിക്കും. സൗജന്യ നടീൽ വസ്തുവും 12,500 രൂപയുടെ സാമ്പത്തികസഹായവുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. തീറ്റപ്പുൽകൃഷി വികസനപദ്ധതിയിൽ തനിവിളയായോ ഇടവിളയായോ പുൽകൃഷി ചെയ്യാം.
20 സെൻറിൽ കുറവ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് തീറ്റപ്പുൽ കടകൾ സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ഒരു ഹെക്ടർ സ്ഥലത്ത് അതിവിപുലമായ രീതിയിൽ തീറ്റപ്പുൽക്കൃഷി ചെയ്യുന്നതിനായി സംരംഭകർക്ക് ഒരു യൂണിറ്റിന് 93,007 രൂപ സബ്‌സിഡി ആയി അനുവദിക്കുന്ന ഒരു പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
തീറ്റപ്പുൽക്കൃഷിയിടത്തിൽ ജലസേചനസംവിധാനങ്ങൾ ഒരുക്കുന്നതിനായി പതിനായിരം രൂപ വരെ സബ്‌സിഡി ലഭ്യമാവും. ഒരേക്കറിനു മുകളിൽ തീറ്റപ്പുൽ കൃഷിയുണ്ടെങ്കിൽ ജലസേചനക്രമീകരണങ്ങൾ ഒരുക്കാൻ പരമാവധി 25,000 രൂപവരെ സഹായം ലഭ്യമാവും. തീറ്റപ്പുല്‍കൃഷിയിടം യന്ത്രവൽകരിക്കുന്നതിനായി പതിനായിരം രൂപയുടെ സാമ്പത്തികസഹായം നൽകുന്ന പദ്ധതിയും നിലവിലുണ്ട്.
തീറ്റപ്പുല്‍കൃഷി ചെയ്യാനുള്ള സ്ഥലദൗർലഭ്യം കണക്കിലെടുത്ത് അതിസാങ്കേതിക തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണില്ലാ കൃഷി / ഹൈഡ്രോപോണിക്സ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായുള്ള പദ്ധതിയും ക്ഷീരവികസനവകുപ്പ് നടപ്പിലാക്കുന്നുണ്ട്. 2 പശു, 5 പശു, 8 പശു വളർത്തുന്ന ക്ഷീരകർഷകർക്ക് അനുയോജ്യമായ മൂന്നു തരത്തിലുള്ള ഹൈഡ്രോപോണിക്ക് യൂണിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്.
ക്ഷീരസംഘത്തിൽ പാൽ നൽകുന്നതും പത്ത് സെന്റ് സ്ഥലത്തെങ്കിലും തീറ്റപ്പുൽ കൃഷി ചെയ്യുന്ന ക്ഷീരകർഷകരെയാണ് ഈ പദ്ധതിയിൽ ഗുണഭോക്താവായി പരിഗണിക്കുക. ഈ പദ്ധതികൾ എല്ലാം തന്നെ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുകൾ വഴിയാണ് നടപ്പിലാക്കുന്നത്. അതാത് ബ്ലോക്കുകളിൽ അനുവദിക്കപ്പെട്ട പദ്ധതികളെ കുറിച്ചറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും പ്രദേശത്തെ ക്ഷീരവികസന ഓഫീസുകളുമായോ ക്ഷീരവികസന ഓഫീസറുമായോ സംരംഭകൻ ബന്ധപ്പെടണം.
ക്ഷീരസഹകരണസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് നൽകുന്ന പാലിന്റെ അളവ് അടിസ്ഥാനത്തില്‍ കാലിത്തീറ്റയ്ക്ക് സബ്സിഡി ലഭ്യമാവും. ലീറ്ററിന് ഒരു രൂപ നിരക്കില്‍ തീറ്റവില സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും. ഇതു കൂടാതെ കര്‍ഷകര്‍ സംഘങ്ങളില്‍ അളക്കുന്ന പാലിന് ആനുപാതികമായി കാലിത്തീറ്റ സബ്സിഡി നല്‍കുന്ന പദ്ധതി വികേന്ദ്രീകൃത ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തുകള്‍ മുഖേനയും നടപ്പിലാക്കുന്നുണ്ട്. ക്ഷീരസംരംഭകര്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പ് നൽകുന്നതിനായി ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
ക്ഷേമനിധിയില്‍ അംഗത്വം നേടിയ കര്‍ഷകര്‍ക്ക് ക്ഷേമ പെന്‍ഷന്‍, അവശ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, വിവാഹ മരണാനന്തര വിദ്യാഭ്യാസ ധനസഹായങ്ങള്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാനതലത്തില്‍ മികവു പുലര്‍ത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരവികസന വകുപ്പും, മൃഗസംരക്ഷണ വകുപ്പും വെവ്വേറെ നടപ്പിലാക്കുന്ന ക്ഷീരസ്വാന്തനം , ഗോസമൃദ്ധി പ്ലസ് എന്നീ പശു ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചുരുങ്ങിയ പ്രീമിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.
ക്ഷീരസംരംഭകർക്ക് കൈത്താങ്ങായി പശുക്കളുടെ ചികിത്സ/ കൃത്രിമ ബീജാധാനസൗകര്യങ്ങൾക്കും സഹായങ്ങള്‍ക്കുമായി എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്പെൻസറികളും ഹോസ്പിറ്റലുകളുംപ്രവർത്തിക്കുന്നുണ്ട്. കൂടാതെ രാത്രികാലത്തെ അടിയന്തിര വെറ്ററിനറി സേവനങ്ങള്‍ക്കായി സംസ്ഥാനത്തെ മിക്കവാറും എല്ലാ ബ്ലോക്കുകളിലും സൗജന്യ എമര്‍ജന്‍സി വെറ്ററിനറി സേവനവും മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
ഈ സഹായപദ്ധതികളെക്കുറിച്ചറിയുന്നതിനും അവ നേടിയെടുക്കുന്നതിനും അതാത് പ്രദേശത്ത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസ്, പഞ്ചായത്ത് /മുനിസിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുമായി നിരന്തര സമ്പർക്കമുണ്ടാകണം
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി