Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

രോഗികളുടെ എണ്ണത്തിൽ വർദ്ധന ; ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു , മൂന്ന് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ പതിനാലായി. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മീനാക്ഷിയമ്മാള്‍. മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത് . സേവ്യര്‍ ആശുപത്രിയിലെത്തിക്കുന്നതിനുമുന്‍പ് മരിച്ചു. മൂന്നുപേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 94 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ടയില്‍ 14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം 11, ആലപ്പുഴ 8, തിരുവനന്തപുരം 5, കാസര്‍ഗോഡ് 12, കോഴിക്കോട് 10, മലപ്പുറം 8, തൃശൂര്‍ 4, കോട്ടയം 5, പാലക്കാട് 7, കണ്ണൂര്‍ 6, വയനാട് 2, എറണാകുളം 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

225 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 99,964 സാമ്പിളുകളാണ് പരിശോധിച്ചത്.