Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ക്ഷേത്രങ്ങൾ തുറക്കാമെന്ന് ദേവസ്വം ബോർഡ് ; ഒരേ സമയം പത്തു പേർക്ക് പ്രവേശനം

തിരുവനന്തപുരം ; കോവിഡ് മാർഗരേഖകൾ പാലിച്ച് ക്ഷേത്രങ്ങൾ തുറക്കാമെന്ന് ദേവസ്വം ബോർഡ്. ക്ഷേത്രത്തിൽ ഒരേ സമയം പത്തു പേർക്ക് പ്രവേശനം നൽകാം. ഇതു സംബന്ധിച്ചു സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്രത്തിനു സമർപ്പിക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്.

ഒരുമിച്ചു പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വരും. . ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച മാർഗരേഖ തയാറാക്കാനാണ് സർക്കാർ നീക്കം. കേരളത്തിലെ ആരാധനാലയങ്ങൾ 8ന് തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞിരുന്നു.ആരാധനാലയങ്ങൾ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.