Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഒരുലക്ഷം പേര്‍ ഒരു കോടി വൃക്ഷങ്ങൾ ; സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതിയ്ക്ക് തുടക്കം രാജ്ഭവനിൽ നിന്ന്

തിരുവനന്തപുരം : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു . രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ. പ്രസന്നമൂര്‍ത്തി ആരിഫ് മുഹമ്മദ് ഖാന് ഫലവൃക്ഷ തൈ നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്ഭവന്‍ വളപ്പില്‍ നടാനുള്ള സപ്പോട്ട തൈയാണ് ഗവർണർ ഏറ്റുവാങ്ങിയത്. തൈകള്‍ വച്ച് പിടിപ്പിക്കുന്നതിനു 14 ജില്ലകളിലെ 5000 പദ്ധതി പ്രദേശങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞു. നാളെ മുതല്‍ ആഗസ്റ്റ് 17 വരെ നീണ്ടുനില്‍ക്കുന്നതാണ് പദ്ധതി.

സേവാഭാരതിയുടെ പരിസ്ഥിതി സംരക്ഷണപദ്ധതിയായ ഗ്രാമവൈഭവത്തിലൂടെ ഒരുലക്ഷം പേര്‍ ഒരു കോടി ഫലവൃക്ഷതൈകളാണ് വച്ച് പിടിപ്പിക്കുന്നത്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍, കലാസാംസ്‌കാരിക നായകന്മാര്‍, സന്നദ്ധ സംഘടനാ നേതാക്കള്‍, കര്‍ഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യക്ഷന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് സമാജ ഉത്സവമായിട്ടാണ് ഈ നൂതനമായ പദ്ധതി നടപ്പിലാക്കുന്നത്.മെയ് 20 മുതല്‍ മാവ്, പ്ലാവ്, സപ്പോട്ട, നാരകം, പേര, ചാമ്പ, ഞാവല്‍, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, മുരിങ്ങ, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകള്‍ മുളപ്പിക്കുന്നതിനുള്ള പദ്ധതി കേരളത്തിലാകമാനം ആരംഭിച്ചിരുന്നു.