Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

തിരുവനന്തപുരം: ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നാലു മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയും ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.

സംഭവത്തില്‍ ഭര്‍ത്താവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ട യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ പിന്നീട് വീട്ടിലേക്ക് മാറ്റി. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.