Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മന്ത്രി ഇ.പി. ജയരാജനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസ് ; അറസ്റ്റിലായ മുഴുവൻ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെയും വെറുതെ വിട്ട് കോടതി

കണ്ണൂര്‍ : മന്ത്രി ഇ.പി. ജയരാജനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 38 ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത് . 2000 ഡിസംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.

ഇതിന്റെ പേരില്‍ 38 ആര്‍എസ്എസ്-ബിജെപിക്കാരെ പ്രതികളാക്കിയാണ് കേസെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്കെതിരേ തെളിവുകളില്ലെന്നു കണ്ടു ഇവരെ വെറുതേവിട്ടത്.