Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

പരിസ്ഥിതി ദിനത്തിൽ കണ്ണീരണിഞ്ഞ് പാലക്കാട്ടെ നാളീകേര കർഷകൻ ; 230 തെങ്ങിന്‍തൈകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചു , മൂന്നു ലക്ഷങ്ങളുടെ നഷ്ടം

പാലക്കാട് ; പരിസ്ഥിതി ദിനത്തിൽ കണ്ണീരണിഞ്ഞ് പാലക്കാട്ടെ കർഷകനായ ശ്യാംജി . നാളീകേര കർഷകനായ ഇദ്ദേഹത്തിന്റെ രണ്ടു വര്‍ഷം പഴക്കമുള്ള 230 തെങ്ങിന്‍തൈകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചു. ഇന്നലെ പെരുമാട്ടിയിലായിരുന്നു സംഭവം . മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

മടപ്പള്ളത്തെ കര്‍ഷകനായ ശ്യാംജിയുടെ അത്തിമണിയിലെ പറമ്പിലുളള തെങ്ങിന്‍തൈകളാണ് കഴിഞ്ഞ രാത്രിയിൽ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചത്. ഒരാള്‍പൊക്കത്തില്‍ ഉയരമുള്ള തെങ്ങുകൾ ഇല്ലാതായി. രണ്ടര ഏക്കറിൽ രണ്ട് വര്‍ഷം മുൻപാണ് തെങ്ങു്കൃഷി ചെയ്തത്.

മുറിച്ചുമാറ്റിയ തെങ്ങ് തൈകൾ വീണ്ടും മുളയ്‌ക്കില്ല. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. പരാതിയിൽ മീനാക്ഷിപുരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.