Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വീണ്ടും പിടിമുറുക്കി കോവിഡ് ; സംസ്ഥാനത്ത് കടുത്ത ഭീതി , റിവേഴ്സ് ക്വാറന്റീന്‍ കര്‍ശനമാക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ഭീതി പരത്തി കോവിഡ് വീണ്ടും പിടിമുറുക്കുന്നു . ഉറവിടം അറിയാതെ പെരുകുന്ന കോവിഡ് കേസുകളും നിരവധിയാണ് . കോവിഡ് ബാധ മൂലം ഒരാഴ്ചക്കിടെ പൊലിഞ്ഞത് ആറു ജീവനുകളാണ്. ആകെ മരണ സംഖ്യ പതിനാല് ആയി ഉയര്‍ന്നു.കോവിഡ് ബാധിച്ചാൽ സങ്കീർണതയും മരണസാധ്യതയും കൂടുതലുള്ളവരെ നിരീക്ഷണത്തിൽ കൊണ്ടുവരുന്ന റിവേഴ്സ് ക്വാറന്റീന്‍ കര്‍ശനമാക്കാനാണു സര്‍ക്കാര്‍ തീരുമാനം.

0.88 ശതമാനമാണ് നിലവിൽ സംസ്ഥാനത്തെ മരണ നിരക്ക്. 12. 1 ശതമാനമാണ് സമ്പര്‍ക്ക രോഗബാധിതര്‍. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തി എഴുപതിനായിരം കടക്കുമ്പോള്‍ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം ഉയരുന്നത് കടുത്ത വെല്ലുവിളിയാകും.

കൊല്ലത്ത് ഇന്നലെ മരണം സ്ഥിരീകരിച്ച സേവ്യര്‍, തിരുവന്തപുരത്ത് മരിച്ച ഫാ. കെ.ജി.വര്‍ഗീസ് എന്നിവരുടെ രോഗ ഉറവിടം പോലും കണ്ടെത്താനായിട്ടില്ല. അതിനാൽ‌ രോഗം ഗുരുതരമാകാന്‍ സാധ്യതയുളള വയോധികരെയും രോഗികളെയും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും സംരക്ഷിക്കുന്നതിനാണ് ഇനി കൂടുതൽ പരിഗണന.

ഒരാഴ്ചക്കിടെ അഞ്ഞൂറുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടംപോലും കണ്ടെത്താനായിട്ടില്ല.ജനുവരി 30ന് ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗികളുടെ എണ്ണം അഞ്ചൂറു കടക്കുന്നത് മേയ് ആദ്യവാരത്തില്‍ മൂന്നു മാസം കൊണ്ടാണ്. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ 27 വരെയുളള 20 ദിവസം കൊണ്ട് ആകെ രോഗബാധിതരുടെ എണ്ണം 1000 കടന്നു.

ഇപ്പോള്‍ വെറും ഏഴുദിവസം കൊണ്ട് 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 492 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 470 പേര്‍ പ്രവാസികളുമാണ്. 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 23 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക രോഗബാധിതരായി.