Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ആകാശക്കോട്ടയ്ക്ക് കാവൽ തീർക്കാൻ അതിർത്തിയിൽ പറന്നിറങ്ങി സുഖോയ് ; ചൈനയ്ക്ക് ചെക്ക് വച്ച് ഇന്ത്യൻ വ്യോമസേന

ഇക്കഴിഞ്ഞ തിങ്കളാഴ്ച ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) യുദ്ധവിമാനങ്ങൾ അതിർത്തിയുടെ 30-35 കിലോമീറ്റർ ചുറ്റളവിൽ പറന്നുയർന്നു.ഒപ്പം അതിർത്തിയോടു ചേർന്നുള്ള ഹതൻ, ഗർഗുൻസ വ്യോമതാവളങ്ങളിൽ ചൈനയുടെ 12 യുദ്ധവിമാനങ്ങൾ നിലയുറപ്പിക്കുകയും ചെയ്തു. ജെ 11, ജെ 7 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളാണവ.

ചൈനയുടെ വ്യോമനീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച ഇന്ത്യയിൽ നിന്ന് പിന്നീട് പറന്നുയർന്നത് സാക്ഷാൽ സുഖോയാണ് . അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമായ ഇന്ത്യയുടെ പോർവിമാനം സുഖോയ്

പാക് വ്യോമസേനയ്ക്ക് മേൽ ഇന്ത്യ ശക്തമായി പ്രതിരോധം തീർക്കുന്നത് ഇത്തരത്തിലുള്ള യുദ്ധവിമാനങ്ങൾ വഴിയാണ് . റഷ്യയുടെ ടെക്നോളജിയിൽ നിർമിച്ച സുഖോയ് 30 പോർവിമാനം കഴിഞ്ഞ പതിനഞ്ചു വർഷമായി ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.

അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ ഘടിപ്പിക്കുന്ന ദീർഘദൂര പോർവിമാനമായി സുഖോയ് മാറിയതോടെ ചൈനയും,പാകിസ്ഥാനും തങ്ങളുടെ ആശങ്കയും പുറം ലോകത്തെ അറിയിച്ചിരുന്നു.വിവിധോദ്ദേശ്യ യുദ്ധവിമാനമാണിത് . 2120 കിലോമീറ്ററാണ് പരാമാവധി വേഗത . 38,800 കിലോ ഭാരം വഹിക്കാനും സുഖോയ്ക്ക് ശേഷിയുണ്ട് .56800 അടി ഉയരമാണിതിനുള്ളത് .

സുഖോയ് വിമാനം നിർമിക്കുന്ന കരാറിൽ 2000 ലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്.140 സുഖോയ് 30 പോർവിമാനങ്ങൾ നിർമിക്കാനായിരുന്നു പദ്ധതി. 2002 സെപ്റ്റംബറിലാണ് ഇന്ത്യയ്ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്