ഈ കാലഘട്ടത്തിൽ ചെറിയ രീതിയിലെങ്കിലും ഒരു ആടുഫാം തുടങ്ങണമെന്ന് ആഗ്രഹമുള്ളവർ ധാരാളമുണ്ട്.ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്. മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, ഇറച്ചിയ്ക്കും വേണ്ടി വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറച്ചിയ്ക്കു വേണ്ടിയാണ് കൂടുതലായും വളര്‍ത്തുന്നത്.
ആടുകളെ വാങ്ങിക്കുന്നവർ ഒരിക്കലും കാലിച്ചന്തയിൽ നിന്നോ അറവുകാരുടെ കയ്യിൽ നിന്നോ ഇടനിലക്കാരിൽ നിന്നോ വാങ്ങിക്കരുത് കാരണം ഈ മേഘലയിലുള്ളവർ പല തരം മൃഗങ്ങളോട് ഇടപഴക്കമുള്ളതിനാൽ അത്തരം ആടുകൾക്ക് പല രോഗങ്ങളും പകരാൻ സാധ്യത കൂടുതലുള്ളവയാണ്. വാങ്ങിക്കുമ്പോൾ നേരിട്ട് വളർത്തുന്നവരുടെ കയ്യിൽ നിന്നും വാങ്ങിക്കുകയും വാങ്ങിക്കുന്ന ആടിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക.
ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ ആദ്യ വിരമരുന്ന് നല്‍കണം. മാസം തോറും തുടര്‍ച്ചയായി 6 മാസം വരെ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ വെറ്ററിനറി സര്‍ജ്ജന്റെ ഉപദേശപ്രകാരം 3 മാസത്തിലൊരിക്കല്‍ ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്‍കാം. 6 മാസം പ്രായത്തില്‍ ആടുകള്‍ക്ക് കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ് രോഗത്തിനെതിരായുള്ള പ്രതിരോധകുത്തിവെയ്പ് നല്‍കാം.
ടെറ്റ്‌നസ്, ടോക്‌സോയിട് കുത്തിവെയ്പ് 6 മാസത്തിലൊരിക്കല്‍ നല്‍കണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളുടെ വരവ് കേരളത്തില്‍ ആടുവസന്തരോഗം കാണപ്പെടാന്‍ ഇടവരുത്തിയിട്ടുണ്ട്. ശക്തിയായ പനി, തീറ്റ തിന്നാതിരിക്കള്‍, വായ്ക്കകത്തും, മോണകളിലും വൃണങ്ങള്‍, ശ്വാസ തടസ്സം, ന്യുമോണിയ, വയറിളക്കം, ശരീരം ക്ഷയിക്കല്‍ എന്നിവ പൊതുരോഗലക്ഷണങ്ങളാണ്. രോഗംമൂലം മരണനിരക്ക് വളരെ കൂടുതലാണ്.
6 മാസത്തിനുമേല്‍ പ്രായമുള്ള ആടുകള്‍ക്ക് മൃഗാശുപത്രികള്‍ വഴി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നല്‍കിവരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആടുകളെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുന്നതും രോഗം ബാധിച്ചവയെ മാറ്റ് പാര്‍പ്പിക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും. രോഗം മൂലം ചത്ത ആടുകളെ ആഴത്തില്‍ കുഴിച്ചു മൂടി കുമ്മായം വിതരണം. ആട്ടിന്‍ കൂടും പരിസരവും രോഗാണു വിമുക്തമാക്കാന്‍ അണുനാശക ലായനി തളിച്ച് വൃത്തിയാക്കുകയും വേണം.
ആട്ടിന്‍കുട്ടികളില്‍ വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ3 എന്നിവ അടങ്ങിയ ടോണിക്കുകള്‍ നല്‍കണം.
ആടുകളെ ബാധിക്കുന്ന മാരകരോഗമായ ടെറ്റനസ് ആണിത്. ക്ലോസ്ട്രിഡിയം ഇനം ബാക്ടീരിയയുടെ അണുക്കൾ ആട്ടിൻകുട്ടിയുടെ പൊക്കിൾക്കൊടിയിലൂടെയും ആടുകളിൽ പ്രസവസമയത്ത് ഉണ്ടാകുന്ന ക്ഷതങ്ങളിൽകൂടിയും ശരീരത്തിൽ പ്രവേശിക്കാനിടയുണ്ട്. പെരുകുന്ന രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷാംശം നാഡീഞരമ്പുകളിലും മാംസപേശികളിലും പ്രവർത്തിച്ച് പനി, വിറയൽ എന്നീ ലക്ഷണങ്ങളിൽ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ശരീരം മരംപോലെയായിത്തീരുന്നു.
രോഗലക്ഷണങ്ങൾ പ്രകടമായാൽ പിന്നെ ചികിത്സ ഫലിക്കില്ല. ആട് ചെനപിടിച്ചു നാലു മാസം പിന്നീടുമ്പോൾ ടോക്സോയിഡ് (Tetanus Toxoid) കുത്തിവയ്പ് നൽകുകയാണ് പ്രതിരോധ മാർഗം. ഇത് ആടിനെയും കുഞ്ഞിനെയും രോഗത്തിൽനിന്നു രക്ഷിക്കും. മുറിവിൽ അണുനാശക ലേപനങ്ങൾ പുരട്ടി ശുചിത്വം ഉറപ്പാക്കണം.
ആട്ടിൻകുട്ടി ജനിച്ചു കഴിഞ്ഞാൽ ഉടനെതന്നെ മുഖം തുടച്ച് മൂക്കു പിഴിഞ്ഞ്, ശ്വസനം സുഗമമാക്കുക. കന്നിപ്പാൽ 30 മിനിറ്റിനകം നൽകുക. പൊക്കിൾക്കൊടിയിൽ ടിങ്ചർ അയഡിൻ പുരട്ടുക.
ആട്ടിൻകുട്ടികൾക്ക് ആദ്യ വിരമരുന്ന് നാലാഴ്ച പ്രായത്തിലും തുടർന്ന് ആറു മാസം വരെ മാസംതോറും നൽകണം.
ആട്ടിൻകുട്ടികൾക്കുണ്ടാകുന്ന ടെറ്റനസ് ഒഴിവാക്കുവാൻ ചെനയുള്ള ആടുകൾക്ക് ചെനയുടെ 4–ാം മാസത്തിലും 5–ാം മാസത്തിലും ടെറ്റനസ് ടോക്സോയിഡ് (TT) നൽകുക.
ബാഹ്യപരാദങ്ങൾക്കെതിരെ (പേൻ, ചെള്ള്, വട്ടൻ) മൂന്നു മാസത്തിലൊരിക്കൽ മരുന്നു ചെയ്യുക.
കുളമ്പുരോഗം, ആന്ത്രാക്സ്, കുരലടപ്പൻ (HS), ആടുവസന്ത (PPR) എന്നിവയ്ക്കെതിരെ യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കുക.
ആടുകളുടെ തീറ്റക്രമത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം. കഞ്ഞി, പൊറോട്ട, പായസം, പഴുത്ത ചക്ക എന്നിവ നൽകുന്നത് അസിഡോസിസ് എന്ന രോഗവും മരണവും ഉണ്ടാക്കിയേക്കാം.
പ്രസവിച്ച ആടുകളുടെയും പ്രസവിക്കാറായി നിൽക്കുന്നവയുടെയും അകിടിനു പ്രത്യേക ശ്രദ്ധ നൽകുക. അകിടിൽ അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുക, അകിടിന്റെ നിറം മാറുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.
ദ്രവരൂപത്തിലുള്ള മരുന്നുകൾ കഴിവതും നിർബന്ധിച്ച് കൊടുക്കാതിരിക്കുക. ഇവ ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉണ്ടാകുവാനുള്ള സാധ്യത ആടുകളിൽ വളരെ കൂടുതൽ ആണ്.
പുതിയ ആടുകളെ വാങ്ങുമ്പോൾ 15 ദിവസമെങ്കിലും മാറ്റി പാർപ്പിച്ച് രോഗവിമുക്തി ഉറപ്പാക്കി മറ്റുള്ളവയോടൊപ്പം പാർപ്പിക്കുക.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി