Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ശബരിമല നട തുറക്കും ; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി , പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അനുമതിയില്ല

തിരുവനന്തപുരം : ശബരിമല നടയിൽ ഭക്തരെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടുതല്‍ ഉള്ളവരെയും ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

ഒരു സമയം 50 ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്താന്‍ പാടില്ല. മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദേവസ്വം ജീവനക്കാര്‍ക്കും മാസ്‌ക്കും കൈയ്യുറയും നിര്‍ബന്ധമാണ്. നിലയ്ക്കല്‍ പമ്പ സന്നിധാനം എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. .

കൊടിയേറ്റവും ആറാട്ടും ചടങ്ങുകൾ മാത്രമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.