Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ആരാധനാലയങ്ങള്‍ തുറക്കും ; പ്രസാദവും തീർഥവും ഇല്ല ; മാമോദീസയ്ക്ക് കരസ്പർശം പാടില്ല

തിരുവനന്തപുരം ; ആറ് അടി അകലം പാലിക്കണം എന്നത് ആരാധനാലയങ്ങളിലും നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണിലുള്ള ആരാധനാലയങ്ങള്‍ തുറക്കില്ല. മറിച്ച് ഇതിന് പുറത്തുള്ളവ മാത്രമെ തുറക്കാവൂ. 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും ആരാധനാലയങ്ങളിൽ പോകരുത്.

ആദ്യം വരുന്നവർ ആദ്യം എന്ന ക്രമം പാലിക്കണം. ക്യൂ നിൽക്കേണ്ട സ്ഥലം അടയാളപ്പെടുത്തി നൽകണം. ആരാധനാലയങ്ങളിൽ എത്തുന്നവരെല്ലാം മാസ്ക് ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമാകുന്ന ഇടങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം.

കൂട്ടം ചേരൽ ഉണ്ടാകരുത്. ആരാധനാലയങ്ങളിൽ എത്തുവരുടെ പേരുവിവരങ്ങൾ സൂക്ഷിക്കണം. ഒരു സമയത്തു പരമാവധി നൂറുപേർക്കു മാത്രമാകണം പ്രവേശനം.

അന്നദാനവും ചോറൂണും ഒഴിവാക്കണം. പ്രസാദവും തീർഥവും നൽകരുത്. മാമോദീസ കരസ്പർശമില്ലാതെ നടത്താം. രോഗലക്ഷണങ്ങളുള്ളവർ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.

ശബരിമല ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിഷേകത്തിനുള്ള നെയ്യ് പ്രത്യേക സ്ഥലത്തു നൽകണം. ശാന്തിക്കാർ നേരിട്ടു പ്രസാദം നൽകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.