Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ന് 111 പേർക്ക്കൂടി കോവിഡ് ; സംസ്ഥാനത്ത് സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു . ഇന്ന് 111 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 22 പേർ ഇന്ന് കോവിഡ് മുക്തരായി.

രോഗം സ്ഥിരീകരിച്ചവരിൽ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ 48 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെയാണ് 10 പേര്‍ക്ക് രോഗം ബാധിച്ചത്.(ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു).

പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.എറണാകുളം 10,വയനാട് 3,കോട്ടയം 1 ,തൃശൂര്‍ 8,തിരുവനന്തപുരം 5,ആലപ്പുഴ 5,കോഴിക്കോട് 4,ഇടുക്കി 3,കൊല്ലം 2,മലപ്പുറം 18,പത്തനംതിട്ട 11,കാസര്‍കോട് 1 എന്നീ ജില്ലകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . രോഗബാധിതരുടെ സംഖ്യ ഇനിയും വർധിക്കും. അതിനു തക്ക സംവിധാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ആദ്യഘട്ടത്തിൽ ഉണ്ടായ ജാഗ്രതയും കരുതലും കുറയുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അപകടാവസ്ഥ ഗൗരവത്തിൽതന്നെ മനസ്സിലാക്കണം. ആപത്തിന്റെ തോത് വർധിക്കുകയാണ് എന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.